അരിക്കുളം ശ്രീ അരീക്കുന്ന്‌ വിഷ്ണുക്ഷേത്രത്തിൽ പതിനൊന്നാത് ശ്രീമദ് ഭാഗവത സപ്താഹയജ്‌ഞം മെയ്‌ 12മുതൽ 19 വരെ

അരിക്കുളം : ശ്രീ അരീക്കുന്ന്‌ വിഷ്ണുക്ഷേത്രത്തിൽ പതിനൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹയജ്‌ഞം മെയ്‌ 12മുതൽ 19 വരെ നടക്കും. 12ന് വൈകീട്ട് അഞ്ച് മണിക്ക് മലബാർ ദേവസ്വം ബോർഡ്‌ മെമ്പർ പ്രതീഷ് തിരുത്തിയിൽ ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് ദീപപ്രോജ്വലനം നടത്തും.

 
യജ്ഞാചാര്യൻ ബ്രഹ്മശ്രീ ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി യജ്ഞമാഹാത്മ്യപ്രഭാഷണം നടത്തും. മെയ്‌ 12ന് കാലത്തു ഊരള്ളൂർ വിഷ്ണുക്ഷേത്രത്തിൽ നിന്നും കലവറ ഘോഷയാത്ര ആരംഭിക്കും.


മെയ്‌ 17ന് രുക്‌മിണീ സ്വയംവര ഘോഷയാത്ര അരീക്കര പരദേവതാ ക്ഷേത്രത്തിൽ നിന്നുമാണ് ആരംഭിക്കുക. മെയ്‌ 19 ന് ഉച്ചയോടെ സപ്താഹയജ്ഞത്തിന് സമാപനമാകും.

Leave a Reply

Your email address will not be published.