അമിത വേഗത്തിലോടുന്ന ടിപ്പര്‍ ലോറികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ - The New Page | Latest News | Kerala News| Kerala Politics

അമിത വേഗത്തിലോടുന്ന ടിപ്പര്‍ ലോറികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

അമിത വേഗത്തിലോടുന്ന ടിപ്പര്‍ ലോറികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ടിപ്പര്‍ ലോറികളില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് അമിത വേഗതയിലോടുന്ന ടിപ്പര്‍ ലോറികള്‍ക്ക് ഒരു താക്കീതെന്ന നിലയിലുള്ള മന്ത്രിയുടെ പരാമര്‍ശം.

ടിപ്പര്‍ ലോറികളില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവര്‍ണറുകള്‍ ഊരിവെച്ചിട്ടുള്ളവര്‍ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. നിയമ ലംഘനം നടത്തുന്ന മുഴുവന്‍ വാഹനങ്ങളും ഇനി വരുന്ന ഡ്രൈവില്‍ പിടിച്ചെടുക്കും. ചില ടിപ്പര്‍ ലോറികളില്‍ സ്പീഡ് ഗവര്‍ണറുകള്‍ ഊരിവെയ്ക്കാതെ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ചെയ്യുന്നത്. സോഫ്റ്റ് വെയറുകളില്‍ ചില കനമ്പനികള്‍ കള്ളത്തരങ്ങള്‍ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ടിപ്പര്‍ ലോറികളില്‍ 60കിലോ മീറ്ററാണ് സ്പീഡ് ഗവര്‍ണറുകള്‍ ഉപയോഗിച്ച് സ്പീഡ് നിയന്ത്രിച്ചിട്ടുള്ളത്. അത് ഊരിവെച്ചാണ് ഓടിക്കുന്നതെങ്കില്‍ വാഹനം പിടിച്ചെടുക്കും. ഇത്തരത്തില്‍ എന്തെങ്കിലും ഊരിവെച്ചാണ് വാഹനം ഓടിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ വാഹന ഉടമകള്‍ അത് ഘടിപ്പിക്കണം.

നേരത്തെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വരില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും വ്യാജ സോഫ്റ്റ് വെയര്‍ ഉണ്ടാക്കി നല്‍കുന്ന കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തിൽ പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എവി മുകേഷിന് ദാരുണാന്ത്യം

Next Story

വീടുപൂട്ടി യാത്ര പോകുന്നവർ പോല്‍-ആപ്പിലൂടെ വിവരമറിയിച്ചാല്‍ കേരള പോലീസ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും

Latest from Main News

പൊതുവിദ്യാലയങ്ങളിൽ ആഴ്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ

പൊതുവിദ്യാലയങ്ങളിൽ ആഴ്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കില്‍ മാത്രമേ

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. തദ്ദേശഭരണ വകുപ്പാണ്

7/5/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ

പുതിയ തസ്തികകൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വർദ്ധിപ്പിക്കുവാനും ഫുഡ്