ഹരിത നഗരം പദ്ധതിക്ക് ലഭിച്ച പത്ത് ലക്ഷം നഗരസഭയ്ക്ക് കൈമാറാത്തതില്‍ അന്വേഷണം വേണം: കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ്

കൊയിലാണ്ടി : 2016ല്‍ ഹരിത നഗരം പദ്ധതിക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപ, നഗരസഭയുടെ അക്കൗണ്ടിലിടാതെ അന്നത്തെ ചെയര്‍മാന്റെ പേരിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും, ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ട് പോലും ഈ തുക നഗരസഭയ്ക്ക് തിരികെ നല്‍കാത്തതില്‍ അഴിമതിയുണ്ടെന്നും കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.  പി.

 

2017 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഈ വിഷയം നഗരസഭ ഭരിക്കുന്ന ഇടത്പക്ഷം അവഗണിക്കുകയായിരുന്നു എന്നാണ് പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നഗ്നമായ അഴിമതിയാണ് ഇതിലൂടെ പുറത്ത് വരുന്നത്.

നഗരസഭ കേന്ദ്രീകരിച്ച് നടക്കുന്ന അനേകം അഴിമതികളില്‍ ഒന്ന് മാത്രമാണിത് എന്നും വിവരം പുറത്ത് വന്നതോടെ തിരക്കിട്ട് ഒതുക്കിത്തീര്‍ക്കാനും പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനുമുള്ള നീക്കം നടക്കുന്നത് കൂടുതല്‍ സംശയങ്ങള്‍ക്കിട നല്‍കുന്നുവെന്നും സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു.

പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് നേതൃയോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.