കോഴിക്കോട് ജില്ലയിൽ ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ആകെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റ്

 

വേനൽ ചൂട് പൊള്ളിച്ച ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ കോഴിക്കോട് ജില്ലയിലെ ആകെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 529.47 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചിടത്താണിത്

എ സി, ഫാൻ, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് എന്നിവയുടെ ഉപയോഗം കുത്തനെ വർധിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം കൂടിയതെന്ന് കെ എസ് ഇ ബി പറയുന്നു. ഫെബ്രുവരി മാസം ജില്ലയിൽ 189.82 ദശലക്ഷം യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തിയപ്പോൾ അടുത്ത മാസത്തെ ഉപയോഗം 192.78 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നു. ഏപ്രിലിലെ ഉപഭോഗം വീണ്ടും ഉയർന്നു 219.74 ദശലക്ഷം യൂണിറ്റ് ആയി.

ജില്ലയിലെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നത് രണ്ട് കെ എസ് ഇ ബി സർക്കിളുകളിലെ ആകെ ഉപഭോഗം കണക്കാക്കിയാണ്; കോഴിക്കോട് സർക്കിളും വടകര സർക്കിളും. 2024 ഫെബ്രുവരി-ഏപ്രിൽ കാലയളവിൽ കോഴിക്കോട് സർക്കിളിൽ 434.88 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തിയപ്പോൾ ഇതേ മാസങ്ങളിൽ വടകര സർക്കിളിൽ ഇത് 167.46 ദശലക്ഷം യൂണിറ്റ് ആണ്.

ഈ വർഷം ഉപഭോഗം കൂടിയ സമയം (പീക്ക് ടൈം) രാത്രി 10 മുതൽ പുലർച്ചെ രണ്ട് വരെയാണ്. കഴിഞ്ഞ വർഷം ഇത് വൈകീട്ട് ആറ് മുതൽ രാത്രി 10 വരെയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് ; കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം

Next Story

മാതൃഭൂമിയും മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക്സെന്ററും ചേർന്ന് കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാക്യാമ്പ് നടത്തുന്നു

Latest from Main News

ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർധന

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം

ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്

ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

കണ്ണൂർ തയ്യിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ്

ദീപക്കിന്‍റെ ആത്മഹത്യയിൽ ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയെ കസ്റ്റഡിയിൽ