കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കെ. സുധാകരന് ഹൈക്കമാന്റ് അനുമതി നല്‍കി

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കെ. സുധാകരന് ഹൈക്കമാന്റ് അനുമതി നല്‍കി. വിവാദം അവസാനിപ്പിക്കാന്‍ എഐസിസി ഇടപെടുകയായിരുന്നു. നാളെ രാവിലെ പത്ത് മണിക്ക് എം.എം ഹസന്‍ ചുമതല കൈമാറും.

പാര്‍ട്ടിയിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്കുള്ളതാണ്. അത് എപ്പോള്‍ വേണമെങ്കിലും പോയി ഏറ്റെടുക്കാവുന്നതാണ്. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തിട്ടേ ഏറ്റെടുക്കുന്നുള്ളൂവെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാത്രമല്ല കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ലെന്നും സ്ഥാനത്തെ ചൊല്ലി പാര്‍ട്ടയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി തോന്നിയിട്ടില്ലെന്നും തനിക്ക് ആരോടും ഒരു പരാതിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിമര്‍ശിച്ച് കൊണ്ട് കെ. സുധാകരന്‍ രംഗത്തെത്തി. ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങി പോകും പോലെയാണ് മുഖ്യമന്ത്രി കുടുംബവുമായി പോയിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. യാത്ര സ്പോണ്‍സര്‍ഷിപ്പ് ആണോ എന്ന് സംശയമുണ്ട്.

മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ സംസ്ഥാനത്തിന്റെ ചുമതല ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ. ഇടതുപക്ഷത്തിന് ആകെ ഉള്ള മുഖ്യമന്ത്രിയല്ലേ ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് പോകേണ്ടേ. എന്ത് രാഷ്ടീയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇന്ന് മുതല്‍  ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധം

Next Story

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് ; കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം

Latest from Main News

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാ പ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാപ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു.

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 വയസ്സുകാരി

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ  മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ്

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും

സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതി കേസ്

കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സാപ് സേവനമൊരുക്കി കേരള സർക്കാർ

കൈക്കൂലി കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സ് ആപ്പിൽ സേവനമൊരുക്കി കേരള സർക്കാർ. തദ്ദേശ

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി