കോഴിക്കോട് : മാതൃഭൂമിയും മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക്സെന്ററും ചേർന്ന് കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാക്യാ മ്പ് നടത്തുന്നു. ശിശുമിത്ര പദ്ധതിയുടെ ഭാഗമായി മേയ് 12-ന് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ഒരുമണിവരെ കോഴിക്കോട് പാലാഴിയിലുള്ള മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെൻ്ററിലാണ് ക്യാമ്പ്.
കുട്ടികളിൽ കണ്ടുവരുന്ന എ.എസ്.ഡി., വി.എസ്.ഡി., പി.ഡി.എ. തുടങ്ങിയ ഹൃദ്രോഗ ചി കിത്സയ്ക്കാവശ്യമായ സംവിധാനങ്ങൾ മെട്രോമെഡ്ഇന്റർനാഷണൽ കാർഡിയാക് സെ ന്ററിൽ ലഭ്യമാണ്. വലിയ ചികിത്സാ ചെലവുവരുന്ന ഇത്തരം അസുഖങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുക എന്നതാണ് ശിശു മിത്ര എന്ന പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ക്യാമ്പിൻ്റെ ഭാഗമായി 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഈ ചികിത്സ ലഭ്യമാവുക. ഹൃദ്രോഗ വിദഗ്‌ധരായ ഡോ. ജനീൽ മുസ്തഫ, ഡോ. എം.എം. കമ്രാൻ, ഡോ. അമീറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവ രങ്ങൾക്ക്: 9072340435, 9048884441.