മേലൂർ കാരുണ്യ റസിഡൻസ് അസോസ്സിയേഷൻ ഒൻപതാം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

 

കൊയിലാണ്ടി: മേലൂർ കാരുണ്യ റസിഡൻസ് അസോസ്സിയേഷൻ ഒൻപതാം വാർഷികാഘോഷവും കുടുംബ സംഗമവും മെയ് 5 ന് സമുചിതമായി കൊണ്ടാടി. കാലത്ത് 10 മണിക്ക് ചെങ്ങോട്ട്കാവിലെ ഇ കെ ഗോവിന്ദൻ മാസ്റ്റർ നഗറിൽ പ്രശസ്ത കവിയും സാഹിത്യകാരനും തിരക്കഥാകൃത്തുമായ ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി സി.സുന്ദരൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് ശ്രീസുതൻ പുതുക്കോടന അദ്ധ്യക്ഷം വഹിച്ചു. പുതുക്കുടി ശ്രീധരൻ മാസ്റ്റർ, രാധാകൃഷ്ണൻ പൂളായി, ട്രഷറർ ദാസൻ താഴത്തയിൽ എന്നിവർ ആശംസകൾ നേർന്നു. ശ്രീജനൻ കോതേരിയുടെ ‘പാറവയൽ വരമ്പിലൂടെ ഒരു യാത്ര’ എന്ന സ്മരണികയുടെ പ്രകാശന കർമ്മവും നിർവഹിച്ചു. യോഗത്തിൽ പ്രേമാനന്ദൻ ചിത്തിര നന്ദിയും പ്രകാശിപ്പിച്ചു.

 

Leave a Reply

Your email address will not be published.