പണം നിക്ഷേപിക്കുന്നതിനെതിരെ കേരള പൊലീസ് മുന്നറിയിപ്പ്

പണം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് എന്ന് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു കൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും എന്നും കേരള പൊലീസ് പറഞ്ഞു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കണം. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

Leave a Reply

Your email address will not be published.

Previous Story

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചു

Next Story

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള ഹർജി വിജിലന്‍സ് കോടതി തള്ളി

Latest from Main News

മലപ്പുറത്ത് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം

മലപ്പുറത്ത് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം. പൂക്കോട്ടൂർ മൈലാടിയിൽ ഉച്ചയോടെയാണ് തീ ആളിപടർന്നത്. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതി എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്

ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി ജാമ്യം

ചികിത്സാപിഴവില്‍ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില്‍ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ