ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലായി റാസ് അൽ ഖൈമയിൽ നിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും.

 

അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് നാല് അധിക സർവീസ് പുതുതായി എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പ് ആഴ്ചയിൽ ആറ് ദിവസമുണ്ടായിരുന്ന സർവീസ് പ്രതിദിനമാക്കിയതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതമുണ്ടാകുമെന്നും പുതുക്കിയ ലിസ്റ്റിൽ വ്യക്തമാക്കുന്നു . ദമാമിൽനിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക. ഇതോടൊപ്പം മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുമുള്ള സർവീസും വർധിപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽനിന്ന് കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

പയ്യന്നൂരില്‍ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

Next Story

പണം നിക്ഷേപിക്കുന്നതിനെതിരെ കേരള പൊലീസ് മുന്നറിയിപ്പ്

Latest from Main News

കായിക വിദ്യാഭ്യാസ പുസ്തകങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി

നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡി കാർഡ് ; ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഉയര്‍ത്തി

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക

അക്ഷയതൃതീയ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിങ്ങ് 140 കടന്നു

അക്ഷയതൃതീയ ദിവസമായ നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിങ്ങ് 140 കടന്നു. ഇതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വേടന്റെ മാലയിലുള്ളത് പുലിപ്പല്ല് ,കേസെടുത്ത് വനം വകുപ്പ്

കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ റാപ്പറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍