നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും

/

കൊയിലാണ്ടി : പതിനൊന്ന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്ന് സൂചന. ബൈപ്പാസില്‍ നിര്‍മ്മിക്കുന്ന കനാല്‍ പാലങ്ങളുടെയും അടിപ്പാതകളുടെയും നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. നിലവിലുളള ദേശീയ പാതയെ ബൈപ്പാസുമായി ബന്ധിപ്പിക്കാന്‍ നന്തിയിലും ചെങ്ങോട്ടുകാവിലും ഉയരപാത നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും, ഈ പാലങ്ങളിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം.

നന്തിയില്‍ ഉയരപാതയുടെ പ്രവൃത്തി ആറ് മാസം മുമ്പെ പൂര്‍ത്തീകരിച്ചതാണ്. എന്നാല്‍ റോഡും പാലവുമായി ബന്ധിപ്പിക്കാന്‍ മണ്ണിട്ട് ഉയര്‍ത്തണം. ഈ പ്രവൃത്തി നന്തിയില്‍ തുടങ്ങിയിട്ടില്ല. കൂടാതെ നന്തിയിലാണ് റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാര്‍ കമ്പനിയുടെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥലത്തും ശ്രീ ശൈലം കുന്നിലും റോഡ് നിര്‍മ്മാണം നടന്നിട്ടില്ല. നന്തി മുതല്‍ മൂടാടി വരെ പല ഭാഗത്തും റോഡ് ഇനിയും മണ്ണിട്ട് ഉയര്‍ത്തേണ്ടതുണ്ട്. ചിലയിടങ്ങളില്‍ ടാറിംഗ് പ്രവൃത്തി നടന്നെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. മൂടാടി ഹില്‍ ബസാര്‍ റോഡില്‍ നിര്‍മ്മിച്ച അടിപ്പാതയുടെ പണി 60 ശതമാനം പൂര്‍ത്തിയായി. മുചുകുന്ന് -ആനക്കുളം റോഡില്‍ അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി.

ഇവിടെ കനാല്‍പാലങ്ങളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. കൊല്ലം അടിപ്പാതയ്ക്കും കുന്ന്യോറ മലയ്ക്കും ഇടയില്‍ ഇനിയും റോഡ് മണ്ണിട്ട് ഉയര്‍ത്തണം. കൊല്ലം കുന്ന്യോറ മലയില്‍ വലിയ തോതില്‍ മണ്ണിടിഞ്ഞ സ്ഥലത്ത്,ഇടിഞ്ഞ മണ്ണ് എടുത്തു മാറ്റി കുറച്ച് ദുരം ടാര്‍ ചെയ്തിട്ടുണ്ട്. ഇവിടെ ഇടിഞ്ഞ ഭാഗത്തെ മതില്‍ ബലപ്പെടുത്തുന്ന പ്രവൃത്തി അതിവേഗം നടക്കുകയാണ്. മഴക്കാലത്തിന് മുമ്പ് പ്രത്യക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുന്നിടിഞ്ഞ സ്ഥലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. കുന്ന്യോറമലയ്ക്കും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ കുറച്ച് ഭാഗം മണ്ണിട്ട് ഉയര്‍ത്തണം.

ഇവിടെ കനാല്‍പാലത്തിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. പുത്തലത്ത് കുന്ന് മുതല്‍ കോതമംഗലം കോമത്തുകര വരെയുളള ഭാഗത്ത് ബൈപ്പാസിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി.കോമത്തുകര ഓവര്‍പാസിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ഓവര്‍ പാസിന് മുകളിലൂടെ ഒരു മാസമായി വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ട്.ബൈപ്പാസിനോട് ചേര്‍ന്നുളള സര്‍വ്വീസ് റോഡ് തൊമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയുമായി ബന്ധിപ്പിക്കണം. ഇതിന്റെ പണി പൂര്‍ത്തിയാകാനുണ്ട്.

കോമത്തുകര മുതല്‍ ചെങ്ങോട്ടുകാവ് വരെ ടാറിംഗ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. ചെങ്ങോട്ടുകാവ് ജംഗ്ഷനില്‍ നിലവിലുളള ദേശീയ പാതയുമായി ബൈപ്പാസ് റോഡ് ബന്ധിപ്പിക്കുന്നിടത്ത് നിര്‍മ്മിച്ച ഉയര പാതയുമായി ബന്ധിപ്പിച്ച റോഡ് പണി പൂര്‍ത്തിയാക്കാനുണ്ട്.
നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ ആറ് വരിയിലാണ് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നത്. ബൈപ്പാസ് റോഡ് പൂര്‍ത്തിയായാല്‍ നന്തിയില്‍ നിന്ന് തിരിച്ചു ബൈപ്പാസിലൂടെ ചെങ്ങോട്ടുകാവ് വരെ ദീര്‍ഘ ദൂര വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയും. ഇതോടെ കൊയിലാണ്ടി,കൊല്ലം ടൗണിലെ ഗതാഗത കുരുക്കിന് ഒരു വിധം പരിഹാരമാകും. 2025 ഏപ്രില്‍ മാസത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Next Story

മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

Latest from Local News

കൂരാച്ചുണ്ടിൽ കേരള കോൺഗ്രസ്‌ പ്രവർത്തകർ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൂരാച്ചുണ്ട് : കേരള കോൺഗ്രസ്‌ കല്ലാനോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായിരുന്നവർ ഉൾപ്പടെയുള്ള അൻപതോളം പ്രവർത്തകരും കുടുംബവും കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ്‌

കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി ബസും മിനി പിക്കപ്പും തമ്മിൽ  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ജൂലായ് 17 ന്

കീഴരിയൂർ : കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ വിവിധ തൊഴിൽദായകരുമായി ചേർന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. എച്ചഡിഎഫ്സി ലൈഫുമായി ചേർന്നാണ് ആദ്യ മേള.