40 ടെസ്റ്റുകള്‍ ഒരു ദിവസം നടത്തും. 30 ടെസ്റ്റുകളെന്ന നിര്‍ദേശം നിര്‍ദേശം പിന്‍വലിച്ചു. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 6 മാസത്തിനുള്ളില്‍ മാറ്റണം. വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്.
ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നത്.
കഴിഞ്ഞദിവസം ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായി അഡീഷണല്‍ ഗതാഗത കമ്മീഷണര്‍ ചര്‍ച്ച നടത്തിയിരുന്നു.ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും 15 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള വാഹനവും ടെസ്റ്റിന് ഉപയോഗിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ ഉന്നയിച്ചിരുന്നു.