നടുവണ്ണൂർ: ഈ വർഷത്തെ എൻ. എം. എം. എസ്. പരീക്ഷയിൽ നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം. 19 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിക്കൊണ്ട് സർക്കാർ വിദ്യാലയങ്ങളിൽ ജില്ലയിൽ ഒന്നാമതായി. കുട്ടികൾക്ക് 48,000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. 156 വിദ്യാർത്ഥികൾ പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തു.
x
സ്കൂളിൽ നടന്ന അനുമോദന യോഗം എസ്. എം. സി . ചെയർമാൻ ഷിബീഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്. എം. എ. ഷീജ അധ്യക്ഷത വഹിച്ചു. എൻ. എം. എം. എസ്. കോ-ഓർഡിനേറ്റർ എം.പി.അബ്ദുൽ ജലീൽ, പി.ബി.അബിത, വി.സി. സാജിദ്, ടി.എം.സുരേഷ് ബാബു, കെ. ബൈജു, മുസ്തഫ പാലോളി, ടി.പി.അനീഷ്, കെ.സി.രാജീവൻ, വി.കെ.നൗഷാദ്, ടി.എം.ഷീല, ഹരിദാസ് തിരുവോട്, പ്രദോഷ് നടുവണ്ണൂർ, തേജസ് ബാബു, ഹുമൈറ ഹനാൻ, ജംഷീറ, ജസീന എന്നിവർ സംസാരിച്ചു.