മുചുകുന്ന് കോട്ടയില്‍ കാവും, വാഴയില്‍ പാതാളവും പാരമ്പര്യ ജൈവ വൈവിധ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയേക്കും


കൊയിലാണ്ടി: ജൈവ വൈവിധ്യ പ്രധാന്യമുള്ള മുചുകുന്ന് കോട്ടയില്‍ കാവും,വാഴയില്‍ പാതാളവും പാരമ്പര്യ ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇതിനായി മൂടാടി ഗ്രാമപഞ്ചായത്ത് ജില്ല ജൈവവൈവിധ്യ ബോര്‍ഡിലെ വിദഗ്ധന്‍മാരുടെ സഹായത്തോടെ പഠന റിപോര്‍ട്ട് തയ്യാറാക്കി. മുചുകുന്ന് കോട്ട കാവിലെ വാഴയില്‍ പാതാളത്തിലെയും വിവിധ വൃക്ഷലതാതികള്‍, ചിത്രശലഭങ്ങള്‍, മറ്റ് ജീവജാലങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് തയാറാക്കിയിരിക്കുന്നത്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റ പരിഗണനക്കായി റിപ്പോര്‍ട്ട് അയച്ചു കൊടുത്തു.


മൂടാടി ഗ്രാമപഞ്ചായത്തിലെ രണ്ട് പ്രധാനക്ഷേത്രങ്ങളായ കോട്ടയില്‍ അമ്പലവും വാഴയില്‍ ക്ഷേത്രവും കോട്ടയില്‍ കാവും വാഴയില്‍ പാതാളവും വൈവിധ്യങ്ങളായ ജൈവസമ്പത്തിന്റെ കലവറകളാണ്. പഞ്ചായത്തിന്റ ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി ഈ പ്രദേശങ്ങളെപ്പറ്റി ശാസ്ത്രീയമായ പഠനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കോട്ടയില്‍ കാവ് ഏതാണ്ട് ഏഴ് ഏക്കറയോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ്. കാവിനു നടുവില്‍ മനോഹരമായ കുളവുമുണ്ട്. ഈ കുളവും കാവും പാരമ്പര്യജൈവ വൈവിധ്യ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട സര്‍വേയാണ് പൂര്‍ത്തിയായത്.

250 ലേറെ അപൂര്‍വ്വ സസ്യങ്ങളും വൃക്ഷങ്ങളും വള്ളി പടര്‍പ്പുകളും കാവില്‍ നിലനില്‍ക്കുന്നതായി പഠനത്തില്‍ വെളിവായിട്ടുണ്ട്. കൂടാതെ അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ട ജീവജാലങ്ങള്‍, ഉരഗങ്ങള്‍ എന്നിവയും കാവിലെ ആവാസവ്യവസ്ഥയില്‍ ഉള്‍ക്കൊള്ളുന്നതായി കണ്ടെത്തി. പുരാതന കാലത്ത് രൂപം കൊണ്ട രണ്ട് ഭൂഗര്‍ഭ ഗുഹകളാണ് വാഴയില്‍ വലിയ പാതാളവും ചെറിയ പാതാളവും. പാതാളവും പരിസരവും പ്രധാന ജൈവവൈവിധ്യമേഖലയാണ്. സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും മലയാള നാമവും ശാസ്ത്രീയ നാമവും ജന്മദേശവും ഉള്‍ക്കൊള്ളുന്നതാണ് പഠന റിപ്പോര്‍ട്ട്. ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ – പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് കോട്ടയില്‍ കാവ് വാഴയില്‍ പാതാളം പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റ പരിഗണനയിലാണെന്നും പാരമ്പര്യ സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ ഫണ്ടുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും,കാവ് സംരക്ഷണത്തിനായി ക്ഷേത്ര കമ്മിറ്റികളുടെ പിന്തുണയോടെ വിപുലമായ ജനകീയ സംവിധാനം ഒരുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.ശ്രീകുമാര്‍ അറിയിച്ചു. ബയോഡൈവേഴ്‌സിറ്റി ജില്ലാ കോഡിനേറ്റര്‍ മഞ്ജു,ഡോ.കിഷോര്‍,അബ്ദുള്‍ റിയാസ്,ഡോ.മനു ദേവ് എന്നിവരാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published.

Previous Story

ജൂൺ 3 ന് സ്കൂളുകൾ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Next Story

കൊയിലാണ്ടി ആര്‍ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

Latest from Local News

ഓവർസിയർ നിയമനം

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ

കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ നഗരസഭാ ചെയർമാന് സ്വീകരണ സായാഹ്നം സംഘടിപ്പിച്ചു

  കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ

മൂടാടി പഞ്ചായത്തിലെ അംഗനവാടികൾക്ക് സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ