അരളി അത്ര സേഫ്‌ അല്ല ; വേരുമുതൽ പൂവുവരെ വിഷം

അരളിച്ചെടി മനുഷ്യർക്ക്‌ അത്ര സേഫ്‌ അല്ലെന്ന്‌ കാര്യവട്ടം ക്യാമ്പസിലെ സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ഇ എ സിറിൽ. ഇലയിലും പൂവിലും കായിലും തണ്ടിലും വേരിലുമടക്കം വിഷാംശമുണ്ട്‌. പിങ്കും മഞ്ഞയും നിറത്തിൽ പൂവുള്ള അരളിയാണ്‌ കേരളത്തിൽ വ്യാപകമായുള്ളത്‌. ഇവയിൽ രണ്ടിലും ഹൃദയത്തെ ബാധിക്കുന്ന വിഷമുണ്ട്‌. അരളി പ്രധാന പത്ത്‌ വിഷച്ചെടികളിൽ ഒന്നായാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. കാർഡിനോലയിടുകൾ എന്നറിയപ്പെടുന്ന ഒരുകൂട്ടം നോൺ – ഡിജിറ്റലിസ്‌ കാർഡിയാക്‌ ഗ്ലൈകോസൈഡാണ്‌ ഇതിലുള്ളത്‌. അഞ്ച്‌ ഗ്രാം ഇലയോ വേരോ കഴിക്കുന്നത്‌ മരണത്തിന്‌ കാരണമാകും. കഴിച്ചവരിൽ തലകറക്കം, ഛർദി, വയറിളക്കം എന്നിവയുണ്ടാകും. മരണത്തിനും കാരണമാകും. മൃഗങ്ങൾക്കും മനുഷ്യർക്കും ഒരേപോലെ വിനാശകാരിയാണ്‌. കുതിരയെക്കൊല്ലുന്ന സസ്യം എന്ന അർഥത്തിൽ “കാജമാരക’ എന്ന പേരുമുണ്ട്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരളിച്ചെടി മരണകാരണമായിട്ടുണ്ട്‌. വേര്‌ വർഷങ്ങൾക്കുമുമ്പ്‌ ഗർഭച്ഛിദ്രത്തിന്‌ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.

 

Leave a Reply

Your email address will not be published.

Previous Story

നെസ്റ്റ് കൊയിലാണ്ടി “ഉള്ളോളമറിയാം” ക്യാമ്പ് സംഘടിപ്പിക്കുന്നു.

Next Story

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും

Latest from Main News

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ