കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 10% മുതൽ 60% വരെ വിലക്കുറവിൽ സ്കൂൾ സ്റ്റേഷനറി ഉൽപ്പന്നങ്ങൾ

പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സ്കൂൾ സംബന്ധമായ എല്ലാ ഉപകരണങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്കൂൾ മാർക്കറ്റിൻ്റെ ഉദ്ഘാടനവും ആദ്യ വിൽപ്പനയും കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി & DIG ശ്രീ രാജ്പാൽ മീണ lPS നിർവഹിച്ചു. ബാഗുകൾ ,കുടകൾ, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, ടിഫിൻ ബോക്സുകൾ, റെയിൻകോട്ടുകൾ, നോട്ടുബുക്കുകൾ തുടങ്ങി സ്കൂൾ സംബന്ധിയായ എല്ലാ ഉപകരണങ്ങളും പൊതു വിപണിയിൽ നിന്ന് ലഭിക്കുന്നതിലും 10% മുതൽ 60% വരെ വിലക്കുറവിൽ സ്കൂൾ മാർക്കറ്റിലൂടെ ലഭിക്കുന്നതാണ്. രാവിലെ 10 മണി മുതൽ രാത്രി 7 മണി വരെയാണ് പ്രവർത്തന സമയം. ഞായറാഴ്ചകളിലും മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതാണ്.

 

Leave a Reply

Your email address will not be published.