കൊയിലാണ്ടിയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൈയാങ്കളി

കൊയിലാണ്ടി: നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൈയാങ്കളി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ രാവിലെ 11 മണിയോടെയാണ് സംഭവം.

ഉള്ളി കയറ്റി പോവുകയായിരുന്ന കൂറ്റൻ ലോറിയിലെ ജീവനക്കാരെയാണ് വടകര കൊയിലാണ്ടി റൂട്ടിലോടുന്ന KL5 6, Y7576  ദുർഗ എന്ന സ്വകാര്യ ബസ് ജീവനക്കാർ KA Ol AM 23 13 ലോറി ജീവനക്കാരെ മർദിച്ചത്.

ബസ്സിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ലോറിയുടെ ക്ലീനറെയാണ് ആദ്യം മർദിച്ചത്. പിന്നീട് ഡ്രൈവറെയും മർദ്ദിച്ചു. സംഭവത്തെ തുടർന്ന് പോലീസെത്തി ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published.