നായാടന്‍പുഴ വീണ്ടും ഒഴുകും; പുനരുദ്ധാരണ പ്രവർത്തി തുടങ്ങി

കൊയിലാണ്ടി: നടേരിയിലെ പ്രധാന ശുദ്ധ ജലസ്രോതസ്സായിരുന്ന നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുള്ള നടപടി തുടങ്ങി. നായാടന്‍ പുഴ വീണ്ടെടുക്കാന്‍ 4.87 കോടി രൂപയുടെ പദ്ധതിയാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയത്. വെളിയണ്ണൂര്‍ ചല്ലി നെല്‍കൃഷി വികസനത്തോടപ്പമാണ് നായാടന്‍ പുഴയും പുനരുദ്ധരിക്കാനുളള പദ്ധതി തയ്യാറാക്കിയത്. നായാടന്‍ പുഴയില്‍ നിന്നും വെളിയണ്ണൂര്‍ ചല്ലിയിലേക്കുളള ഇടത്തോട് പുനര്‍ നിര്‍മ്മിക്കാനുളള പ്രവര്‍ത്തനമാണ് ഇപ്പോള്‍ തുടങ്ങിയത്.

തോടില്‍ നിന്നും മണ്ണും ചളിയും മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് എടുത്തു മാറ്റുകയാണ്. വെളിയണ്ണൂര്‍ ചല്ലി പാടശേഖരം കൃഷിയോഗ്യമാക്കാനുളള പ്രവര്‍ത്തിയുടെ ഭാഗമായാണ് നായാടന്‍ പുഴയും പുനരുദ്ധരിക്കുന്നത്. വെളിയണ്ണൂര്‍ ചല്ലി വികസനത്തിന് 20.7 കോടി യൂപയുടെ പ്രവർത്തിയാണ് നടത്തുന്നത്. ഈ ഫണ്ടില്‍ നിന്നുളള 4.87 കോടി ഉപയോഗിച്ചാണ് നായാടന്‍ പുഴ പുനരുദ്ധരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ എടുത്തത്.


കുറ്റ്യാടി ജലസേചനപദ്ധതിക്കായി പുഴ മണ്ണിട്ടു നികത്തി കനാല്‍ നിര്‍മിച്ചതോടെയാണ് നായാടന്‍ പുഴയിലെ ഒഴുക്ക് നിലച്ചത്. ഇതോടെ പുഴയില്‍ ചെളി നിറഞ്ഞു. പായലും താമരവള്ളിയും പടര്‍ന്നു. കുളിക്കാന്‍ പോലും ആളുകള്‍ വരാതായി. വ്യത്യസ്ത കുടിവെള്ള പദ്ധതികള്‍ക്കായി പുഴ നികത്തി കിണറും പമ്പ് ഹൗസും പണിതതോടെ പുഴയുടെ നാശം പൂര്‍ണമായി. ചെറിയൊരു സ്ഥലത്തുമാത്രം നാലു പമ്പ് ഹൗസും ഇവിടെയുണ്ട്. ഇതില്‍ മിക്കതും ഉപയോഗിക്കുന്നില്ല.


കനാല്‍ നിര്‍മിക്കാനായി പുഴ മണ്ണിട്ടു നികത്തിയിടത്ത് മണ്ണെടുത്തുമാറ്റി പകരം അവിടെ ബോക്‌സ് കണ്‍വെര്‍ട്ട് നിര്‍മിച്ച് പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് വിണ്ടെടുക്കണം.ഇതിനായി കുറ്റ്യാടി ജലസേചന വകുപ്പ് അധികൃതര്‍ പദ്ധതി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. കൊയിലാണ്ടി-അരിക്കുളം റോഡ് നായാടന്‍ പുഴ മുറിച്ചു കടക്കുന്നിടത്തും സമാനരീതിയില്‍ ബോക്‌സ് കള്‍വെര്‍ട്ട് പണിയണം. ഇക്കാര്യത്തില്‍ പി.ഡബ്ല്യു.ഡി. പദ്ധതി തയ്യാറാണം. എന്നാല്‍ മാത്രമേ പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് വിണ്ടെടുക്കാന്‍ കഴിയുകയുള്ളു.
പായലും ചെളിയും നിറഞ്ഞു നാശത്തിന്റെ വക്കിലാണ് നായാടന്‍ പുഴയിപ്പോള്‍. നായാടന്‍ പുഴ നവീകരിച്ചാല്‍ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായി ഇതിനെ മാറ്റാൻ കഴിയും. മുമ്പ് കാര്‍ഷികാവശ്യത്തിനും നായാടന്‍ പുഴയിലെ വെളളം ഉപയോഗിക്കുമായിരുന്നു. നടേരി വെളിയണ്ണൂര്‍ ചല്ലി പാടശേഖരങ്ങളുടെ വികസനത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് പ്രവർത്തിപഥത്തിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published.

Previous Story

നിലക്കടല കൃഷിയിൽ അത്ഭുതം സൃഷ്ടിച്ച് മാരിഗോൾഡ് കൃഷിക്കൂട്ടം

Next Story

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

Latest from Main News

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ