കോഴിക്കോട് ജില്ലയില്‍ റെസ്‌ക്യു ഗാര്‍ഡുമാരെ നിയമിക്കുന്നു

2024 വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ) കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി റെസ്‌ക്യു ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികളും 20 നും 45 നും മദ്ധ്യേ പ്രായമുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സില്‍ (NIWS) നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരും ആയിരിക്കണം. ഈ മേഖലയില്‍ പ്രവർത്തി പരിചയം ഉള്ളവര്‍ക്കും ജില്ലയിലെ സ്ഥിര താമസക്കാര്‍ക്കും 2018 ലെ പ്രളയരക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണനയുണ്ട്.

താല്‍പ്പര്യമുള്ളവര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ മെയ് 28ന് നടത്തുന്ന വാക് -ഇന്‍ ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം രാവിലെ 10.30 ന് ഹാജരാകണമെന്ന് അസി. ഡയറക്ടര്‍ ഓഫ് ഫിഷറീസ് അറിയിച്ചു. ഫോണ്‍: 0495-2414074 .

Leave a Reply

Your email address will not be published.

Previous Story

വൈറലാവുന്ന കുളി

Next Story

പരാജയ ഭീതിയിൽ സി പി എം വർഗീയ പ്രചാരണം നടത്തുന്നു: സി വി ബാലകൃഷ്ണൻ

Latest from Main News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 28 ലേക്ക് മാറ്റി

ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 28 ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ്

നാടകപ്രവർത്തകൻ വിജേഷ് കെ.വി. അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നാടകപ്രവർത്തകനും അധ്യാപകനുമായ വിജേഷ് കെ.വി. അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം നടന്നെന്നാരോപിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ

‘ആകാശമിഠായി’ ഇന്ന് നാടിന് സമര്‍പ്പിക്കും

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം ‘ആകാശമിഠായി’ ഇന്ന് (ജനുവരി 24) നാടിന് സമര്‍പ്പിക്കും. ബേപ്പൂര്‍ ബിസി റോഡിലുള്ള സ്മാരകത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ

ദേശീയപാതത വികസനം കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ

അഴിയൂർ: മണ്ണിട്ട് ഉയർത്തി ദേശീയ പാത .നിർമാണം . നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസപ്പെട്ട കുഞ്ഞിപ്പള്ളി ടൗൺ ഷാഫി