പരാജയ ഭീതിയിൽ സി പി എം വർഗീയ പ്രചാരണം നടത്തുന്നു: സി വി ബാലകൃഷ്ണൻ

/

വടകരയിൽ പരാജയഭീതിയിൽ സി പി എം വർഗീയ പ്രചാരണം നടത്തുകയാണെന്ന് കെ പി സി സി അംഗം സി വി ബാലകൃഷ്ണൻ. സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന എ.കെ കൃഷ്ണൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികാചരണം ഊരള്ളൂർ എടക്കുറ്റ്യാപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുസ്‌ലിംകളുടെ പ്രശ്നങ്ങളിൽ ഇടപെടാത്തയാളാണ് ഷാഫി പറമ്പിലെന്നായിരുന്ന ആദ്യഘട്ട സി പി എം നുണപ്രചാരണം. എന്നാൽ ഈ നുണ ജനം തള്ളിയതോടെ സ്ഥാനാർത്ഥിയെ മുസ്ലിം വർഗീയവാദിയായി ചിത്രീകരിച്ച് മതേതര ജനാധിപത്യ സമൂഹത്തെ അപമാനിച്ചു. വടകരയിലെ ഷാഫിയുടെ സാന്നിധ്യം തങ്ങൾക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് സി പി എം ഭയപ്പെടുന്നു. ഈ നെറികെട്ട രാഷ്ട്രീയത്തിന് ജനം വോട്ടിലൂടെ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്മൃതി കുടീരത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. പ്രദേശത്തെ അവശത അനുഭവിക്കുന്ന കുടുംബത്തിനുള്ള സഹായധനം അദ്ദേഹം കൈമാറി. സ്വാഗത സംഘം ചെയർമാൻ സത്യൻ തലയഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, കെ അഷറഫ്, സുമേഷ് സുധർമൻ, ടി ടി ശങ്കരൻ, ഇ ദിവാകരൻ, ഇ കെ ഭാസ്കരൻ, ബിനി മഠത്തിൽ, കെ.കെ നാരായണൻ, ഇ കെ അഹമ്മദ് മൗലവി, അഷറഫ് പുതിയ മഠത്തിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയില്‍ റെസ്‌ക്യു ഗാര്‍ഡുമാരെ നിയമിക്കുന്നു

Next Story

കനത്ത ചൂടിൽ കറവപ്പശു കുഴഞ്ഞുവീണു ചത്തു

Latest from Local News

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഫെബ്രുവരി 10ന്

വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.