പൂമ്പാറ്റ നാടക ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ നാടകക്കളരിയായ പൂമ്പാറ്റ നാടക ക്യാമ്പ് അരിക്കുളത്ത് പ്രശസ്ത നാടക സംവിധായകൻ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു.മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ നടക്കുന്ന കേമ്പ് .നാടക പ്രവർത്തകരായ വിജേഷ്, കബനി എന്നിവരാണ് നയിക്കുന്നത്. പദ്മനാഭൻ മാസ്റ്റർ കാരയാട് സ്വാഗതം പറഞ്ഞു ഇ പി രതീഷ് അധ്യക്ഷത വഹിച്ചു. സനിൽ മാസ്റ്റർ ആശംസ പ്രസംഗം നടത്തി. ആദ്യ ദിവസത്തെ സമാപനത്തിൽ നാടൻ പാട്ട് കലാകാരൻ മജീഷ് കാരയാട്,സംസ്ഥാന യുവജനോത്സവത്തിൽ മോണോ ആക്റ്റിൽ എ ഗ്രേഡ് നേടിയ കൗമുദി എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.