നിലക്കടല കൃഷിയിൽ അത്ഭുതം സൃഷ്ടിച്ച് മാരിഗോൾഡ് കൃഷിക്കൂട്ടം

കൊയിലാണ്ടി : നാലാം വാർഡ് മാരിഗോൾഡ് കൃഷിക്കൂട്ടം ചെണ്ടുമല്ലി കൃഷിക്കു ശേഷം നിലക്കടല കൃഷിയിലൂടെ വീണ്ടും അത്ഭുതം സൃഷ്ടിച്ചിരിക്കയാണ്.

കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച ചെണ്ടുമല്ലി കൃഷി നാടാകെ സുഗന്ധം പരത്തി പെരുമ കൈവരിച്ചിരുന്നു.ഈ കൃഷിയിടത്തിൽ ഈ പ്രാവശ്യം നിലക്കടലയാണ് വിത്തിറക്കിയത്.

ഈ നിലക്കടല കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മെയ് 6 ന് തിങ്കളാഴ്ച 3 മണിക്ക് ഉത്സവാന്തരീക്ഷത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുധകിഴക്കെപ്പാട്ട് നിർവ്വഹിക്കുന്നു. ശ്രീമതി ഇന്ദിരടീച്ചർ അധ്യക്ഷത വഹിക്കുന്നു ആദ്യവിൽപ്പന വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ നിർവ്വഹിക്കുന്നു. കൃഷി ഓഫീസർ ശ്രീമതി പി.വിദ്യ പദ്ധതി വിശദീകരിക്കുന്നു.

എം കെ ലിനീഷ്, പുഷ്പ പ്രകാശ് ,ബീന രമേശ്, ജിതു രനീഷ്, ബിന്ദു സത്യൻ, അജിത ചന്ദ്രൻ ശ്രീജ രവി, രാധ നാരായണൻ തുടങ്ങി എട്ടു പേരടങ്ങിയ ടീമാണ് മാരിഗോൾഡ് കൃഷിക്കൂട്ടത്തിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published.

Previous Story

നഴ്‌സിങ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

Next Story

നായാടന്‍പുഴ വീണ്ടും ഒഴുകും; പുനരുദ്ധാരണ പ്രവർത്തി തുടങ്ങി

Latest from Local News

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല സമർപ്പണം നടത്തി

കൊയിലാണ്ടി:അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിൽ നടന്ന ചെമ്പോല സമർപ്പണം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽപ്രാക്ടീഷ്ണർ  ഡോ : നമ്രത

അരിക്കുളം നിടുമ്പൊയിൽ എം എൽപി സ്‌കൂളിന്റെ നൂറാം വാർ ഷിക ആഘോഷങ്ങൾക്ക് തുടക്കമായി

  അരിക്കുളം നിടുമ്പൊയിൽ എം എൽപി സ്‌കൂളിന്റെ നൂറാംവാർഷിക ആഘോഷങ്ങൾക്ക് തുടക്കം. 2025 ഫെബ്രുവരി 9 വരെ നീളുന്ന ആഘോഷ പരിപാടികൾ

വൈദ്യുതി മുടങ്ങും

   നാളെ 23.11.24 ശനി രാവിലെ 10.30 മുതൽ വൈകുന്നേരം 2.30 വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ മാർക്കറ്റ്, ജുമായത്ത്