ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിന് തുടക്കമായി

ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ സ്റ്റോക്ക് റജിസ്റ്റർ, കാറ്റ് ലോഗ് എന്നിവയും പടി പടിയായി മൊത്തം ലൈബ്രറി പ്രവർത്തനങ്ങളും ഒരു വിരൽ സ്പർശത്തിൽ വായനക്കാർക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ സാഘടിപ്പിച്ച പരിപാടിയിൽ വിവിധ ഗ്രന്ഥശാലകളിൽ നിന്നായി അറുപത് പേർ പങ്കെടുത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ബോധി ഗ്രന്ഥാലയത്തിന് അനുവദിച്ച കംപ്യൂട്ടർ, പ്രിന്റർ എന്നിവ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദുസോമൻ സെക്രട്ടറിയ്ക്ക് കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി മനോജ് അത്തോളി പരിശീലന ക്ലാസിന് നേതൃത്വം നൽകി.ബോധി പ്രസിഡണ്ട് ഡോ. എൻ. വി. സദാനന്ദൻ, വി. എം. ലീല ടീച്ചർ ലൈബ്രേറിയൻ ശ്രീമതി ഗീത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബി അഭ്യർത്ഥന

Next Story

പൂമ്പാറ്റ നാടക ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Latest from Local News

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. നിരവധി ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ചെടിച്ചങ്ങാതി’ പദ്ധതിക്ക് തുടക്കമായി

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ ‘ചെടിച്ചങ്ങാതി’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വീടുകളിൽ നടാനായി ഫലവൃക്ഷത്തൈകൾ കൈമാറി. വീടുകളിൽ മികച്ച

എസ്ഐ ആർ – തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകം അഡ്വ കെ പ്രകാശ് ബാബു

കൊയിലാണ്ടി എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രഗവൺമെന്റിന്റെ ചട്ടുകമായി മാറുകയാണന്നും ബിജെപി ഗവൺമെന്റിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഐ ദേശീയ