മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഇരുമ്പ് വടികൊണ്ട് അടിയേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

അത്തോളി മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഇരുമ്പ് വടികൊണ്ട് അടിയേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വേളൂര്‍ തോട്ടത്തില്‍ മീത്തല്‍ അനൂപ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷിനെ എലത്തൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

സുബീഷിന്റെ വീട്ടില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി ഇരുമ്പ് വടി കൊണ്ട് അനൂപിന്റെ തലക്ക് അടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന അനൂപിനെ പുലര്‍ച്ചെ മൂന്നരയോടെ സമീപവാസികള്‍  ആുപത്രിയിലെത്തിക്കുകയുമായിരുന്നു. 

തലയോട്ടിക്ക് ക്ഷതമേറ്റ് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയശേഷം കോഴിക്കോട് സബ്ബ് ജയിലില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും,പുറംജോലികള്‍ക്കും നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു

Next Story

സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ

Latest from Local News

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഫെബ്രുവരി 10ന്

വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം