എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

/

തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുമ്പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും.

ഇക്കൊല്ലം 4,27,105 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്.  ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി.

കഴിഞ്ഞ വർഷം മെയ് 25- നായിരുന്നു ഹയർസെക്കൻഡറി ഫലപ്രഖ്യാപനം. ഈ വർഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും ഫലമായാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ആകെ 4,41,120 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും ഉൾപ്പെടുന്നു. ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് മൂല്യനിർണ്ണയം നടന്നത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയത്തിൽ മൊത്തം 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു.

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ റഗുലർ വിഭാഗത്തിൽ 27,798 -ഉം പ്രൈവറ്റ് വിഭാഗത്തിൽ 1,502- ഉം ഉൾപ്പെടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 18,297 ആൺകുട്ടികളും 11,003 പെൺകുട്ടികളും ഉൾപ്പെടുന്നു. എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published.

Previous Story

2024 മെയ് മാസം നിങ്ങള്‍ക്കങ്ങനെ?? അറിയാം….

Next Story

വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബി അഭ്യർത്ഥന

Latest from Local News

ഓണാഘോഷത്തിന് ഓണേശ്വരൻ കലാരൂപത്തിന്റെ അവതരണം

ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു.

അസറ്റ് യുവ പ്രതിഭാ പുരസ്കാരം മറിയം ജുമാനക്ക്. പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ സമ്മാനിച്ചു

അസറ്റ് യുവ പ്രതിഭാ പുരസ്കാരം 2025 പ്രശസ്ത ട്രെയിനി പൈലറ്റ് മറിയം ജുമാനക്ക് കേരള പ്രതിപക്ഷ ഉപ നേതാവ് പി കെ

കൊയിലാണ്ടി പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ (44) അന്തരിച്ചു.ഭാര്യ: ഷഫ്ന, മകൻ: ഷഹർഷാദ് പിതാവ് താനത്താം കണ്ടി കുഞ്ഞബ്ദുള്ള,

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-09-2025  ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 06-09-2025  ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി മെഡിസിൻവിഭാഗം ഡോ.ഷമീർ വി.കെ ജനറൽസർജറി ഡോ. മഞ്ജൂഷ്

ദേശീയ അധ്യാപക ദിനത്തിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ നേതൃത്വത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ദമ്പതികളായ സുകുമാരൻ മാസ്റ്ററെയും രാധ ടീച്ചറെയും സീനിയർ ചേമ്പർ