2024 മെയ് മാസം നിങ്ങള്‍ക്കങ്ങനെ?? അറിയാം….

അശ്വതി: പഠിക്കുന്നവര്‍ക്ക് നല്ല കാലമാണ്.  ഗൃഹം മോടി പിടിപ്പിക്കാന്‍ നല്ല സമയം. കേസില്‍ ജയിക്കും. കൃഷിക്കാര്‍ക്കു നല്ല ആദായം കിട്ടും,ദോഷ ശാന്തിയ്ക്ക് ശിവനെ നന്നായി പ്രാര്‍ത്ഥിക്കുക.
ഭരണി: ബന്ധുജനങ്ങളുടെ വിവാഹത്തിന് ചേരാന്‍ സാധ്യത. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഷെയര്‍ ബിസിനസ്സുകള്‍ തുടങ്ങും. മുരുക ക്ഷേത്ര ദര്‍ശനവും പ്രാര്‍ത്ഥനയും വേണം.
കാര്‍ത്തിക: കള്ളന്മാരുടെ ശല്യം ഉണ്ടാകും, കാര്യ പരാജയ സാധ്യത, ജോലിയില്‍ സ്ഥലം മാറ്റം ഉണ്ടാകും. വീരഭദ്രനെ പ്രാര്‍ത്ഥിക്കുക.
രോഹിണി: വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലം, ബന്ധുക്കളുടെ ആനുകൂല്യം ഉണ്ടാകും, വീട് മോടി പിടിപ്പിക്കാന്‍ അവസരം ഉണ്ടാകും. ദുര്‍ഗ്ഗാ ക്ഷേത്ര ദര്‍ശനം, പ്രാര്‍ത്ഥന.
മകീര്യം : പൂര്‍വിക സ്വത്ത് ലഭിക്കും, ദൂര യാത്രകള്‍ ഗുണം ചെയ്യും, കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കാലഭൈരവനെ ഭജിക്കുക.
തിരുവാതിര: രോഗശമനം ഉണ്ടാവും, തീര്‍ത്ഥയാത്രയ്ക്ക് സാധ്യത, പുതിയ വാഹനം വാങ്ങും. മഹാലക്ഷ്മിയെ ധ്യാനിക്കുക.


പുണര്‍തം : വിവാഹത്തിനായി അലയേണ്ടി വരും, ധനചെലവ്, സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കും. അയ്യപ്പ ക്ഷേത്ര ദര്‍ശനം,ഭജന.
പൂയം : തീര്‍ത്ഥയാത്ര ചെയ്യും, രോഗശമനം ഉണ്ടാകും, നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടും. ദോഷ ശാന്തിയ്ക്ക് കറുപ്പസ്വാമിയെ ഭജിക്കുക.
ആയില്യം : ബന്ധു ജനങ്ങളുടെ വേര്‍പാടിന് സാധ്യത, രോഗികളെ ശുശ്രൂഷിക്കാന്‍ സമയം ചെലവഴിക്കേണ്ടി വരും, ആശുപത്രി വാസം, പാഴ് ചെലവിന് സാധ്യത, ധന സംബന്ധമായ കാര്യങ്ങളില്‍ കരുതല്‍ വേണം, നാഗകാളി പ്രാര്‍ത്ഥന.
മകം: സ്ഥലം എക്‌സ്‌ചേഞ്ച് ചെയ്യും, ഗൃഹത്തിലേക്ക് പുതിയ സാധനങ്ങള്‍ വാങ്ങും. ദൂരയാത്ര ചെയ്യും. ഹനുമാന്‍ ഭജന.
പൂരം: അമ്മയ്ക്ക് അസുഖങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. യാത്രാദുരിതം ഏര്‍പ്പെടും പുതിയ ബിസിനസ് ചെയ്യും. ശ്രീരാമ ക്ഷേത്ര ദര്‍ശനം.
ഉത്രം: രോഗശമനം ഉണ്ടാകും പുതിയ നാല്‍ക്കാലികളെ വാങ്ങും , ആകസ്മികമായ ധനം വരവുണ്ടാകും. വിദ്യാഭ്യാസ കാര്യത്തില്‍ മൂഡത. കരിയാത്തന്‍ ക്ഷേത്ര ദര്‍ശനം.
അത്തം: തീര്‍ത്ഥയാത്ര ഉണ്ടാകും, കൃഷിയില്‍ ആദായം കിട്ടും, കേസില്‍ ജയിക്കും പിണങ്ങി നില്‍ക്കുന്നവര്‍ ഇണങ്ങും. വീടും സ്ഥലവും വാങ്ങാന്‍ സാധ്യത, കുട്ടിച്ചാത്തനെ ഭജിക്കുക.
ചിത്തിര: പരീക്ഷയില്‍ ജയിക്കും, സന്താനങ്ങള്‍ ഉണ്ടാകാനുളള സമയമാണ്. പ്രശസ്തി, ധനലാഭം ഉണ്ടാകും.ചാമുണ്ഡി ക്ഷേത്ര ദര്‍ശനം,പ്രാര്‍ത്ഥന.
ചോതി: ജോലി സംബന്ധിച്ച് പ്രശ്നങ്ങളുണ്ടാകും, സ്ഥലം മാറ്റം, യാത്രാദുരിതം, നിധി ലാഭം. ചോതി നക്ഷത്രക്കാര്‍ക്ക് പതിനഞ്ചാം തീയതി മുതല്‍ അനുകൂല ഗുണങ്ങള്‍ ഉണ്ടാകും, ധനലാഭം, തലച്ചില്ലോന്‍ ക്ഷേത്ര ദര്‍ശനം.


വിശാഖം : കേസില്‍ തോല്‍വിയ്ക്ക് സാധ്യത, സ്ഥലം മാറ്റം ഉണ്ടാകും, രോഗശമനം. ഭദ്രകാളി ക്ഷേത്ര ദര്‍ശനം.
അനിഴം : പുതിയ വാഹനം വാങ്ങും, ലഹരി ഉപയോഗം ഒഴിവാക്കണം, പഠിപ്പ് മുടങ്ങും.
തൃക്കേട്ട: തീര്‍ത്ഥയാത്ര ഉണ്ടാകും, യാത്രാദുരിതം ഉണ്ടാകും, പുതിയ വാഹനം ലഭിക്കും, ശ്രീകൃഷ്ണ ക്ഷേത്രം ദര്‍ശനം, വിശേഷിച്ച് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പതിവാക്കുക.
മൂലം : നല്ല സ്ഥാനം ലഭിക്കും ,അവിചാരിത ധനം വരവ്, വിവാഹത്തിന് ശ്രമം ഊര്‍ജ്ജിതമാകും. ഭുവനേശ്വരി ഭജന.


പൂരാടം : പരീക്ഷയില്‍ ജയിക്കും പൂര്‍വിക സ്വത്ത് ലഭിക്കും. വീഴ്ച പറ്റുന്നത് ശ്രദ്ധിക്കുക. മൂകാംബിക ക്ഷേത്ര ദര്‍ശനം, ദേവി സഹസ്രനാമം പാരായണം.
ഉത്രാടം: ബന്ധുക്കളുടെ ആനുകൂല്യം ഉണ്ടാകും. ഗൃഹം മോടി പിടിപ്പിക്കാന്‍ അവസരം ഉണ്ടാകും. പൂര്‍വിക സ്വത്ത് ലഭിക്കും ,കാളി ക്ഷേത്ര ദര്‍ശനം.
തിരുവോണം : പണ ചിലവ് കൂടും. വേണ്ടപ്പെട്ടവരുടെ വേര്‍പാട്. വാഹനം മാറ്റിയെടുക്കാന്‍ നല്ല സാഹചര്യം ഉണ്ടാകും, വനദുര്‍ഗ്ഗാ ക്ഷേത്ര ദര്‍ശനം.
അവിട്ടം: വിവാഹത്തിന് കാലതാമസം. പരീക്ഷയില്‍ തോല്‍വി, സുഹൃത്തുക്കള്‍ സഹായിക്കും, ദോഷ പരിഹാരത്തിന് വെങ്കിടേശ്വരനെ ഭജിക്കുക,തിരുപ്പതി ക്ഷേത്ര ദര്‍ശനം.
ചതയം : അപവാദങ്ങള്‍ ഉണ്ടാകും. പണച്ചിലവ് ഉണ്ടാകും. ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. വീട് വിട്ട് താമസിക്കേണ്ടിവരും, ഗണപതി ക്ഷേത്ര ദര്‍ശനം.
പൂരുരുട്ടാതി: കടം വീട്ടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ചെറിയ കേസുകള്‍ വന്നുകൊണ്ടിരിക്കും. ജോലിസ്ഥലത്ത് പണിക്കാര്‍ നില്‍ക്കാതിരിക്കുക,നാഗപ്രീതി വരുത്തുക. നാഗ ക്ഷേത്ര ദര്‍ശനം.


ഉത്രട്ടാതി: പരീക്ഷയില്‍ ജയിക്കാന്‍ ശ്രമിക്കണം. ലഹരി ഉപയോഗം കുറയ്ക്കണം. ധനനഷ്ടം വരും. താമസ സൗകര്യം മെച്ചപ്പെടുത്തും, ശനി ദേവനെ എപ്പോഴും സ്മരിക്കുക.
രേവതി: പ്രശ്‌നങ്ങള്‍ കൂടിക്കൊണ്ടിരിക്കും. മനസ്സമാധാനം കുറയും. പണം ധാരാളം ചെലവഴിക്കും ലോണ്‍ എടുക്കാന്‍ ഇടവരും. ശാസ്താവിനെ ഭജിക്കുക,ശാസ്താ ക്ഷേത്ര ദര്‍ശനം.
തയ്യാറാക്കിയത് വിജയന്‍ ജ്യോത്സ്യര്‍

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലകളിൽ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്

Next Story

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 30.04.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ*

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ    *30.04.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ*      *👉 ജനറൽ മെഡിസിൻ* *ഡോഅബ്ദുൽ

മെയ് ഒന്ന് മുതല്‍ ഇന്ത്യന്‍ റെയില്‍വെയില്‍ പുതിയ മാറ്റങ്ങള്‍

മെയ് ഒന്ന് മുതല്‍ ഇന്ത്യന്‍ റെയില്‍വെയില്‍ പുതിയ മാറ്റങ്ങള്‍ നിലവിൽ വരും. ഇനി മുതല്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം നൽകും

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര  കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം

എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 9ന്

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സബ്ജക്ട‌് മിനിമം

കായിക വിദ്യാഭ്യാസ പുസ്തകങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി