പരശുരാം എക്സ്പ്രസ്സിലെ തിരക്ക് ; യുവതി കുഴഞ്ഞുവീണു

പരശുരാം എക്സ്പ്രസ്സിൽ ഒരു പെൺകുട്ടി കൊയിലാണ്ടിയിൽ വെച്ച് കുഴഞ്ഞുവീണു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വർക്ക് ചെയ്യുന്ന ആളാണ് കുഴഞ്ഞു വീണത്. ഒപ്പം ഉണ്ടായിരുന്നവർ ചേർന്ന് പ്രാഥമികമായ ചികിത്സ നൽകി. തുടർന്ന് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. 30 മിനിറ്റോളം വൈകിയോടിയ പരശുറാം എക്സ്പ്രസിനെ വന്ദേ ഭാരത്തിന് കടന്നുപോകുന്നതിനായി 20 മിനിറ്റോളം കൊയിലാണ്ടി സ്റ്റേഷനിൽ പിടിച്ചിട്ടപ്പോൾ ആയിരുന്നു സംഭവം.

Leave a Reply

Your email address will not be published.