വടകര സ്വദേശിയായ അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു

മലയാളി അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥി ദേവ്റാത്തിനെ 88 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിപിൻ നായർ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അമിത് മിശ്രയാണ് ഉപാധ്യക്ഷൻ.  നിഖിൽ ജെയിനാണ് സെക്രട്ടറി.

കോഴിക്കോട് വടകര സ്വദേശിയായ വിപിൻ നായർ മുപ്പതിലേറെ വർഷമായി അഭിഭാഷകനായി ദില്ലിയിൽ പ്രാക്ടീസ് ചെയ്യുകയാണ്.രണ്ടായിരം മുതൽ സുപ്രീംകോടതിയിൽ  അഡ്വക്കേറ്റ് ഓൺ റെക്കോർഡാണ്. നിലവിൽ കേരള പിഎസ് സിയുടെ സ്റ്റാൻഡിംഗ് കൌൺസലാണ്. 2016 മുതൽ 2019 വരെ സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കൌൺസലായിരുന്നു. അന്തരിച്ച  മുതിർന്ന അഭിഭാഷകൻ കെഎംകെ നായരുടെ മകനാണ് വിപിൻ നായർ.

 

Leave a Reply

Your email address will not be published.