കടുത്ത വരള്‍ച്ച, കന്നുകാലി വളര്‍ത്തല്‍ പ്രതിസന്ധിയില്‍

/

നാടും നഗരവും വെന്തുരുകുമ്പോള്‍ കന്നുകാലികള്‍ക്ക് ക്ഷീണവും തളര്‍ച്ചയും. പച്ചപ്പുല്ലു കിട്ടാത്തതും,ദാഹവും,ചൂടും കാരണം പശുക്കളുടെ ആരോഗ്യം ക്ഷയിക്കുകയാണ്. ഇത് കാരണം പാലുത്പാദനവും കുറയുകയാണ്. പാലുത്പാദനം കുറയുന്നത് ക്ഷീര കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാവുകയാണ്. കാലിത്തീറ്റയുടെയും വൈക്കോലിന്റെയും വിലക്കയറ്റം കാരണം പൊറുതി മുട്ടിയ ക്ഷീര കര്‍ഷകര്‍ക്ക് പാലുത്പാദനം കൂടിയാലെ രക്ഷയുളളു.
കടുത്ത വേനലില്‍ പലയിടത്തും പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയാണ്. കനാല്‍ വെളളമെത്തുന്ന വയലേലകളില്‍ മാത്രമാണ് പച്ചപ്പുല്ല് ഉളളത്. പല സ്ഥലത്തും ആളുകള്‍ക്ക് കുടിക്കാന്‍ പോലും വെളളമില്ല. ക്ഷീര കര്‍ഷകര്‍ക്ക് വലിയ പ്രയാസമാണ് ഇത് ഉണ്ടാക്കുന്നത്. പലരും പശു വളര്‍ത്തല്‍ ഉപേക്ഷിക്കുന്ന മട്ടാണ്. വേനല്‍ക്കാലത്ത് പശു പരിപാലനം വളരെ പ്രയാസമേറിയ കാര്യമാണ്.

വേനല്‍ക്കാല പശു പരിചരണം
———————————
കറവപ്പശുക്കള്‍ക്ക് ചൂടുള്ള കാലാവസ്ഥ ഒട്ടും സുഖകരമല്ല. ചൂട് സഹിക്കാനുള്ള കഴിവ് സങ്കരയിനം പശുക്കള്‍ക്കു പൊതുവേ കുറവാണ്. കന്നുകാലികളെ വെയിലത്ത് കെട്ടരുത്. കുടിവെളളം ഇഷ്ടം പോലെ നല്‍കണം. ഓട്ടമാറ്റിക് ഡ്രിങ്കിങ് സിസ്റ്റം അവലംബിക്കുന്നത് നന്ന്. തൊഴുത്തിലെ ചൂട് പരമാവധി കുറയ്ക്കുന്നതിനു ഫാന്‍ ഇടുക. തണലിനായി തൊഴുത്തിനു ചുറ്റും മരങ്ങള്‍ നട്ടുപിടിപ്പിക്കണം. തൊഴുത്തിലെ വായുസഞ്ചാരം കൂട്ടുന്നതിനു മേല്‍ക്കൂരയുടെ ഉയരം കൂട്ടണം.വേനലില്‍ മേല്‍ക്കൂരയ്ക്ക് ഓലമേയണം. തൊഴുത്തില്‍ കാറ്റുവരുന്ന ഭാഗത്ത് ചണച്ചാക്ക് നനച്ചു തൂക്കിയിടാം.നിര്‍ജ്ജലീകരണം തടയാനും പാല്‍ ഉല്പാദനനഷ്ടം ഒഴിവാക്കാനും പശുക്കള്‍ക്ക് യഥേഷ്ടം ശുദ്ധജലം ലഭ്യമാകണം. സാധാരണനിലയില്‍ 55 – 60 ലിറ്റര്‍ വെള്ളമാണ് പശുക്കള്‍ക്ക് ദിവസം ആവശ്യമുള്ളത്, എന്നാല്‍ വേനലില്‍ ഇത് ഇരട്ടിയാവും.
തൊഴുത്തിലെ മേല്‍ക്കൂരയ്ക്ക് മുകളില്‍ ചണചാക്കോ, തെങ്ങോലമടഞ്ഞോ വിരിക്കുന്നതും, മേല്‍ക്കൂര കോണ്‍ക്രീറ്റാണെങ്കില്‍ മുകളില്‍ ഓടുപാകുന്നതും, മടഞ്ഞ ഓലകൊണ്ട് തൊഴുത്തിന്റെ വശങ്ങള്‍ മറക്കുന്നതും തൊഴുത്തിലെ ചൂട് കുറയ്ക്കും. മേല്‍ക്കൂര വെള്ളപൂശുന്നതും വൈക്കോല്‍വിരിക്കുന്നതും നല്ലതാണ്.വായുസഞ്ചാരം സുഗമമാക്കാന്‍ ഫാനുകളും ഘടിപ്പിക്കാം. ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്താന്‍ ഒരു പശുവിന് മൂന്നടി നീളവും ഒരടി വീതിയും എന്ന അളവില്‍ വെന്റിലേഷന്‍ സൗകര്യം ഏര്‍പെടുത്തണമെന്നാണ് കണക്ക്.അരമണിക്കൂര്‍ ഇടവേളകളില്‍ അഞ്ചുമിനിറ്റ് വരെ തുടര്‍ച്ചയായി സ്പ്രിക്റ്റര്‍ ഉപയോഗിച്ച പശുക്കളെ നനക്കുന്നത് ഫലപ്രദമാണ്. മിസ്റ്ററുകളും ഇതിനായി ഉപയോഗിക്കാം.

Leave a Reply

Your email address will not be published.

Previous Story

മേലൂർ ശിവക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

Next Story

‘കുട്ടികളെ അമ്പരപ്പിച്ച പുസ്തകങ്ങള്‍’ പ്രകാശനം ചെയ്തു

Latest from Local News

കൊയിലാണ്ടി നഗരസഭയിൽ മുഴുവൻ വാർഡുകളിലേയും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വരണാധികാരികൾക്കു മുൻപിൽ പത്രിക നൽകി

കൊയിലാണ്ടി ബസ്റ്റാൻ്റ് പരിസരത്തു നിന്ന് സ്ഥാനാർത്ഥികളും എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും വൻ പ്രകടനമായി നഗരസഭാ ഓഫീസിലേക്ക് എത്തി ഉൽസവാന്തരീക്ഷത്തിലാണ്

തദ്ദേശ തിരഞ്ഞെടുപ്പ്: ലഹരി വില്‍പന തടയാന്‍ എക്‌സൈസിന്റെ കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സും

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ, ലഹരിമരുന്ന് വിതരണവും വിപണനവും തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രിപട്രോളിങ് കാര്യക്ഷമമാക്കാനും പരാതികളില്‍ ഉടന്‍ നടപടിയെടുക്കാനുമായി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 20 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 20 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. യൂറോളജി വിഭാഗം ഡോ :

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാന പ്രദർശനം 28ന് തുടങ്ങും

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം (സി.യു.ബി.ജി.) പ്രദർശനത്തിനായി നവംബർ 28, 29, 30 തീയതികളിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. പ്രദർശനം 28ന് രാവിലെ