ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ നവാഹയജ്‌ഞം ആരംഭിച്ചു

അരിക്കുളം : ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ ദേവീഭാഗവത നവാ ഹയജ്‌ഞം ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ഭാഗവതാചാര്യൻ കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി ദീപപ്രോജ്വലനം നടത്തി.


നവീകരണ ഫണ്ട്‌ കര്യാത്തു ശാന്തയിൽ നിന്നു പ്രസിഡന്റ്‌ ഗോപി ചോയിമഠത്തിൽ ഏറ്റുവാങ്ങി. പി.ഭാസ്ക്കരൻ,വിശ്വനാഥൻ കൊളപ്പേരി,
രവീന്ദ്രൻ കൊടോളി, വാസു മേലമ്പത്ത്, രാധാകൃഷ്ണൻ ദേവതാരം, ബാലകൃഷ്ണൻ ത്രിപുര, ഒ കെ സുരേഷ്, രാധാകൃഷ്ണൻ വെളിയന്നൂർ, സി.സുകുമാരൻ, കെ.എം.ഗീത എന്നിവർ സംസാരിച്ചു. ദേവിഭാഗവതമാ ഹാത്മ്യ പ്രഭാഷണവും നടന്നു.

 

Leave a Reply

Your email address will not be published.