‘കുട്ടികളെ അമ്പരപ്പിച്ച പുസ്തകങ്ങള്‍’ പ്രകാശനം ചെയ്തു


കൊയിലാണ്ടി: പന്തലായനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ 53 പഠനക്കുറിപ്പുകളുടെ സമാഹാരം’ കുട്ടികളെ അമ്പരപ്പിച്ച പുസ്തകങ്ങള്‍ സാഹിത്യകാരന്‍ യു. കെ കുമാരന്‍ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം.ബിജു അധ്യക്ഷനായി. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍, മോഹനന്‍ നടുവത്തൂര്‍, പ്രിന്‍സിപ്പാള്‍ എ.പി.പ്രഭീത്, പി.കെ.രഘുനാഥ് , കെ.ജെസി, പി.ടി.എ വൈസ് പ്രസിഡന്റ് പ്രമോദ് രാരോത്ത്, സ്റ്റാഫ് സെക്രട്ടറി സി.വി.ബാജിത്, ടി.വി.വിനോദ്, എന്‍.പി.വിനോദ്,പി. രാഗേഷ് കുമാര്‍, ശബരി ആര്‍ നാഥ്, പി.കെ.ഷാജി കെ.പി.രോഷ്ണി എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.