സീസൺ തുടങ്ങി,ഊട്ടിയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു

ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിലേക്കു ഗതാഗത നിയന്ത്രണം.ഞായറാഴ്ച കൂടാതെ മേയ് ഒന്ന് മുതൽ 31 വരെയാണു നിയന്ത്രണം. ഇതനുസരിച്ചു മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കു ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്കു കോത്തഗിരി വഴിയുമാണ് വാഹനങ്ങൾ പോകേണ്ടത്.

ലോറി, ട്രക്ക് മുതലായവ യ്ക്ക് ഈ റൂട്ടിൽ പകൽ സമയത്ത് യാത്രാനുമതിയില്ല. രാത്രി എട്ടിനു ശേഷമേ ഇത്തരം വാഹനങ്ങൾ ഈ വഴിയിലൂടെ പോകാവൂ. ബസ്, വാൻ മുതലായവ കൂ നൂർ റോഡിലെ ആവിൻ മൈതാനിയിലാണു പാർക്ക് ചെയ്യേണ്ടത്. ഗൂഡല്ലൂർ ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ എച്ച്‌.പി.എഫിനു സമീപമുള്ള ഗോൾഫ് ലിങ്ക് റോഡിലാണു നിർത്തേണ്ടത്.

Leave a Reply

Your email address will not be published.