മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപമാണ് വന അതിര്‍ത്തിയില്‍ മൂന്ന് കടുവകള്‍ എത്തിയത്. ഇവിടെ നേരത്തെ കടുവയുടെ ആക്രമണത്തില്‍ നിരവധി പശുക്കള്‍ ചത്തിരുന്നു.
ഇവിടെ കടുവകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നു എന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. തോട്ടം തൊഴിലാളികളാണ് പ്രദേശത്ത് കടുവകളെ കണ്ടത്. കടുവകളാണ് പശുക്കളെ കൊല്ലുന്നതെന്ന് നാട്ടുകര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് വന അതിര്‍ത്തിയില്‍ തേയിലത്തോട്ടങ്ങളോട് ചേര്‍ന്ന് കടുവകള്‍ സഞ്ചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
ഇപ്പോള്‍ കടുവകളെ കണ്ട പ്രദേശത്തു നിന്ന് രണ്ട് കിലോമീറ്ററോളം അകലെ ജനവാസ മേഖലയാണ്. കണ്ടത് കടുവകളെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നാണ് വനം വകുപ്പ് നിലപാട്.
moonnar