നിർജലീകരണത്തെ തടയാൻ ഇങ്ങനെ വെള്ളം കുടിച്ചു നോക്കൂ..

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തന്നെ രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസിൽ ഏറെ താപനില ഉയർന്നു വരികയാണ്. മിക്ക ജില്ലകളിലും മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു കഴിഞ്ഞു. പച്ച വെള്ളം ധാരാളം കുടിക്കുന്നതാണ് ഏറ്റവും നല്ലതെങ്കിലും മടുക്കാതിരിക്കാനും രുചിക്കും ഒക്കെയായി നാരങ്ങയും, കക്കിരിയുടെ ചാറും, ഉലുവയും, കസ്കസും പുതിനയുമെല്ലാം വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് തളർച്ച മാറാനും ഉണർവിനുമൊക്കെ വളരെ നല്ലതാണ്. ഇത്തരം ചേരുവകൾ ചേർത്ത വെള്ളം യാത്രകളിൽ കയ്യിൽ കരുതുന്നത് വളരെ നല്ലതാണ്. ശരീരത്തെ തണുപ്പിക്കുന്ന ഇവ നിർജലീകരണം തടയുന്നു

യാത്ര ചെയ്യുന്നവരും വീട്ടിലിരിക്കുന്നവരും ഉൾപ്പെടെ മുഴുവൻ ആളുകളും നേരിടുന്ന പ്രശ്നമാണ് നിർജലീകരണം. തലകറക്കവും തളർച്ചയും ക്ഷീണവും എല്ലാം നിർജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. വെള്ളം കുടിച്ച് മാത്രം പരിഹരിക്കാവുന്ന ശാരീരിക അവസ്ഥയാണിത്. പൊള്ളുന്ന വേനലിൽ ഏറ്റവും നല്ല മരുന്നും വെള്ളം തന്നെയാണ്. ധാരാളം വെള്ളം കുടിക്കുന്നത് വേനൽ ഉണ്ടാക്കുന്ന പകുതിയിലേറെ പ്രശ്നങ്ങളും ചെറുക്കാൻ നമ്മെ സഹായിക്കും. ഇനി വെള്ളം വെറുതെ കുടിക്കുന്നതിന് പകരം ഇവയേതെങ്കിലും ചേർത്ത് കുടിച്ച് നോക്കൂ.

Leave a Reply

Your email address will not be published.

Previous Story

ഒന്നിച്ചു പിറന്നവർ, ഒന്നിച്ചെത്തി വോട്ട് ചെയ്തു

Next Story

മൂന്നാറിൽ ജനവാസ മേഖലയിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി

Latest from Health

കണ്ണിനടിയിലെ കറുപ്പ് ഒഴിവാക്കാം ; ഭക്ഷണം തന്നെ മരുന്ന്

കണ്ണിനടിയിലെ കറുപ്പ് ഇന്ന് പലർക്കും അലോസരമാകുന്ന പ്രശ്നമാണ്. ക്രീമുകളോ സൗന്ദര്യചികിത്സകളോ ആശ്രയിക്കാതെ, ശരിയായ ഭക്ഷണശീലം പാലിച്ചാൽ ഇത്തരം ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ പലരും പലവിധ ഡയറ്റുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ആരോഗ്യകരമായ ആഹാരക്രമത്തോടൊപ്പം വ്യായാമവും ചേർന്നാൽ മാത്രമേ ശരീരസൗന്ദര്യം നിലനിർത്താൻ കഴിയൂ. ആരോഗ്യ

വാഹനങ്ങളുടെ പുക ശ്വസിച്ചാൽ മറവിരോഗം – പഠനം

പെട്രോൾ-ഡീസൽ വാഹനങ്ങളിൽ നിന്നും തെർമൽ പവർ സ്റ്റേഷനുകളിൽ നിന്നും പുറപ്പെടുന്ന വായുമലിനീകരണം മറവിരോഗ സാധ്യത വർധിപ്പിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാല നടത്തിയ പഠനം.