മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു

മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു.

നഗരസഭയിലെ 44 വാർഡുകളിലാണ് ശുചീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതി പ്രകാരം ആരംഭിച്ചത്. ആദ്യ ദിവസം 786 തൊഴിലകൾ ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായി.

ജല സ്രോതസ്സിൽനിന്നുള്ള മാലിന്യം നീക്കം ചെയ്യുക,നീർച്ചാലുകൾ ശുചീകരിക്കുക,ഓവുചാലുകൾ വൃത്തിയാക്കുക തുടങ്ങിയ പ്രവൃത്തികളാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക.പദ്ധതി പ്രവർത്തനങ്ങൾക്ക് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപാട്ട്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ഷിജു മാസ്റ്റർ, നഗരസഭ സെക്രട്ടരി ഇന്ദു എസ്. ശങ്കരി തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻ്റ് എഞ്ചിനീയർ കുമാരി ആദിത്യ ബി. അർ,ഓവർസിയർ ശ്രീമതി അശ്വതി .വി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ശ്രീമതി രസ്‌ന സി എം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മേയ് ഒന്ന് മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കും; നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും

Next Story

കൊയിലാണ്ടി ശാരദ ഹെൽത്ത് സെന്റർ ഉടമ ക്യാപ്റ്റൻ ഡോ. ടി ബാലൻ അന്തരിച്ചു

Latest from Local News

ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു

കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം ) പവിത്രൻ( 65)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

വാഹനാപകടം ഉണ്ടാക്കിയ ഇരു ചക്രവാഹനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി.

വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ

‘കാപ്പ’ നിയമം: സിംപോസിയം സംഘടിപ്പിച്ചു

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.