കൽത്തൂൺ ദേഹത്ത് വീണു പതിനാലു വയസ്സുകാരൻ മരിച്ചു

കണ്ണൂർ:  തലശേരി മാടപ്പീടികയിൽ കൽത്തൂൺ ദേഹത്ത് വീണു പതിനാലുകാരൻ മരിച്ചു. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.  പറമ്പിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയപ്പോഴായിരുന്നു സംഭവം.

Leave a Reply

Your email address will not be published.