കാണാതായ വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ

താമരശ്ശേരി കരിഞ്ചോലയിൽ നിന്നും ഇക്കഴിഞ ഏപ്രിൽ 19-ന് പുലർച്ചെ കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും ആളൊഴിഞ്ഞ വീടിൻ്റെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ദേവനന്ദ (15), എകരൂൽ സ്വദേശിയായ പരപ്പിൽ വിഷ്ണു (21) എന്നിവരെയാണ് ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുവിൻ്റെ അമ്മയുടെ വീട് ഇതിനടുത്താണ്. ഇരുവരും പ്രണയത്തിലായിരുന്നു വെന്നാണ് പോലീസിന് ലഭിച്ച വിവരം. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ബാലുശ്ശേരി പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.