കോൺഗ്രസ് നേതാവ് ബിയ്യാത്തു ടീച്ചർ നിര്യാതയായി

അരിക്കുളം: കോൺഗ്രസ് നേതാവും റിട്ടയേർഡ് അധ്യാപികയുമായ അരിക്കുളം കളരിക്കണ്ടി മീത്തൽ താമസിക്കും പോവതികണ്ടി ബിയ്യാത്തു ടീച്ചർ (76 ) നിര്യാതയായി. മഹിള കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റും ജില്ലാ കമ്മിറ്റി അംഗവും കോൺഗ്രസ് മേപ്പയ്യൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റുമായിരുന്നു. ഭർത്താവ് പരേതനായ അമ്മത്. മക്കൾ ലൈല (അധ്യാപിക), ഷാനവാസ് (ഖത്തർ), ഷാജഹാൻ (റിട്ടയേർഡ് നേവി )മരുമക്കൾ ശോണിമ (അധ്യാപിക), ഫർഷീന, പരേതനായ അബ്ദുറഹ്മാൻ
സഹോദരങ്ങൾ: ആമിന, ബീവി, മറിയം പരേതരായ ആലി, അമ്മത്, അബ്ദുള്ള, അബ്ദുറഹിമാൻ, കദീശ, ആയിഷ, അലീമ. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 10 30 ചാവട്ട് ജുമാ മസ്ജിദ്.

Leave a Reply

Your email address will not be published.