‘ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; മുല്ലപ്പള്ളി

അഴിയൂർ :കേന്ദ്ര സർക്കാറിൻ്റെ ഫാസിസത്തിനും സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചോമ്പാൽ മാപ്പിള സ്കൂൾ പതിനെട്ടാം ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം ഉയർത്തിവിടുന്നത്. ഫാസിസത്തിനെതിരെ നേരിട്ട് പോരാട്ടം നടത്തുന്ന ഏക നേതാവാണ് രാഹുൽ ഗാന്ധി. ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവേദ് കറുമായി ചർച്ച നടത്തിയവാക്കുകൾ പുറത്ത് വന്നതോടെ സി പി എം ബി ജെ പി അന്തർധാര മറനീക്കി പുറത്ത് വന്നതായി മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പ്രദീപ് ചോമ്പാല ,പി. ബാബുരാജ് എന്നിവരോടൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

Leave a Reply

Your email address will not be published.

Previous Story

കോൺഗ്രസ് നേതാവ് ബിയ്യാത്തു ടീച്ചർ നിര്യാതയായി

Next Story

കതിര്‍ മണ്ഡപത്തില്‍ നിന്ന് പോളിംങ് ബൂത്തിലേക്ക്

Latest from Local News

കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു

കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു ധനകാര്യം : സി ടി ബിന്ദു (വൈസ് ചെയർപേഴ്സൺ) വികസനം : എ

എജുക്കേഷൻ കം വാർഡൻ (വനിത) അഭിമുഖം

കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 14/01/26

വിദ്യാഭ്യാസ മേഖലയെ ചുവപ്പുവത്ക്കരിക്കാനുള്ള നീക്കം ചെറുക്കും: കെ പി എസ് ടി എ

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിൻ്റെ പേരിൽ വിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള നീക്കം ചെറുക്കുമെന്ന് കെപിഎസ് ടി എ സംസ്ഥാന സെൽ

സി എച്ച് ഹരിദാസിന്റെ 42-ാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി  യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഥമ ചെയർമാനും ആയിരുന്ന സി എച്ച് ഹരിദാസിന്റെ 42-ാം ചരമവാർഷികം

മുടന്തിയും ഇഴഞ്ഞും ദേശീയപാത ആറ് വരി നിര്‍മ്മാണം; ഗതാഗത യോഗ്യമാകാന്‍ ഇനിയും എത്ര നാൾ

നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ 11 കിലോ.മീറ്ററില്‍ നിര്‍മ്മിക്കുന്ന ആറ് വരി ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്ന