ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം; നാം ബൂത്തിലേക്ക്

കേരളത്തിലെ 2,77,49,159 വോട്ടര്‍മാര്‍ വെളളിയാഴ്ച ബൂത്തിലേക്ക്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 194 പേര്‍. വോട്ടെടുപ്പ് വെളളിയാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെ.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍, സംസ്ഥാന മന്ത്രി കെ.രാധാകൃഷ്ണന്‍, ശശി തരൂര്‍ എം.പി, സി.പി.എം പോളീറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, സിനിമാ നടന്‍മാരായ സുരേഷ് ഗോപി, എം.മുകേഷ്, കൃഷ്ണ കുമാര്‍, ആര്‍.എസ്.പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍, എം.എല്‍.എ മാരായ കെ.കെ.ശൈലജ, ഷാഫി പറമ്പില്‍, വി.ജോയി, ടി.എന്‍.പ്രതാപന്‍ ഒഴികെയുളള നിലവില്‍ സംസ്ഥാനത്ത് നിന്നുളള എം.പിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നവരില്‍പ്പെടുന്നു. പ്രമുഖ സി.പി.ഐ നേതാവ് ആനി രാജ വയനാടില്‍ ജനവിധി തേടുന്നു. രാഹുല്‍ ഗാന്ധിയെയാണ് ഇവര്‍ നേരിടുന്നത്.


കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളള ലോക്‌സഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്:
1-കാസര്‍കോട്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍(കോണ്‍), എം.വി.ബാലകൃഷ്ണന്‍(സി.പി.എം), എം.എല്‍.അശ്വിനി (ബി.ജെ.പി)
2-കണ്ണൂര്‍- എം.വി.ജയരാജന്‍ (സി.പി.എം), കെ.സുധാകരന്‍ (കോണ്‍), സി.രഘുനാഥ്  (ബി.ജെ.പി)
3-വടകര-ഷാഫി പറമ്പില്‍ (കോണ്‍), കെ.കെ.ശൈലജ (സി.പി.എം), സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി)
4-കോഴിക്കോട് -എം.കെ.രാഘവന്‍ (കോണ്‍), എളമരം കരിം(സി.പി.എം), എം.ടി.രമേശ് (ബി.ജെ.പി)
5-വയനാട്-രാഹുല്‍ ഗാന്ധി(കോണ്‍) ,കെ.സുരേന്ദ്രന്‍ (ബി.ജെ.പി), ആനി രാജ (സി.പി.ഐ)
6-മലപ്പുറം-ഇ.ടി.മുഹമ്മദ് ബഷീര്‍ (മു.ലീഗ്), വി.വസീഫ് (സി.പി.എം), ഡോ.എം.അബ്ദുള്‍ സലാം (എന്‍.ഡി.എ)
7-പൊന്നാനി-എം.പി.അബ്ദുള്‍ സമദ് സമദാനി (മു.ലീഗ്), കെ.എസ്.ഹംസ (എല്‍.ഡി.എഫ്), നിവേദിത സുബ്രഹ്മണണ്യന്‍ (ബി.ജെ.പി)
8-പാലക്കാട്-വി.കെ.ശ്രീകണ്ഠന്‍(കോണ്‍),എ.വിജയരാഘവന്‍(സി.പി.എം),സി.കൃഷ്ണകുമാര്‍(ബി.ജെ.പി)
9-തൃശൂര്‍-കെ.മുരളീധരന്‍ (കോണ്‍), വി.എസ്.സുനില്‍ കുമാര്‍ (സി.പി.ഐ), സുരേഷ് ഗോപി (ബി.ജെ.പി)


10-ആലത്തൂര്‍ രമ്യ ഹരിദാസ് (കോണ്‍), ഡോ.ടി.എന്‍.സരസു (ബി.ജെ.പി), കെ.രാധാകൃഷ്ണന്‍ (സി.പി.എം)
11-എറണാകുളം-ഹൈബി ഈഡന്‍ (കോണ്‍), കെ.ജെ.ഷൈന്‍ (സി.പി.എം), ഡോ.കെ.എസ്.രാധാകൃഷ്ണന്‍ (ബി.ജെ.പി)
12-ചാലക്കുടി– ബെന്നി ബഹനാന്‍ (കോണ്‍), പ്രൊഫ.സി.രവീന്ദ്രനാഥ് (സി.പി.എം), കെ.എം.ഉണ്ണികൃഷ്ണന്‍ (ബി.ജെ.പി), അഡ്വ.ചാര്‍ലി പോള്‍ (ട്വന്റി ട്വന്റി)
13-കോട്ടയം-തോമസ് ചാഴിക്കാടന്‍ (കേരളാ കോണ്‍ എം), കെ.ഫ്രാന്‍സിസ് ജോര്‍ജ് (കെ.ഇ.സി), തുഷാര്‍ വെളളാപ്പളളി (ബി.ഡി.ജെ.എസ്)
14-ആലപ്പുഴ-കെ.സി.വേണുഗോപാല്‍ (കോണ്‍), എ.എം.ആരിഫ് (സി.പി.എം), ശോഭ സുരേന്ദ്രന്‍ (ബി.ജെ.പി)
15-മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ് (കോണ്‍), സി.എ.അരുണ്‍ കുമാര്‍ (സി.പി.ഐ), ബൈജു കലാശാല (എന്‍.ഡി.എ)
16-പത്തനം തിട്ട-അനില്‍ ആന്റണി (ബി.ജെ.പി), ആന്റോ ആന്റണി (കോണ്‍), ഡോ.ടി.എം.തോമസ് ഐസക് (സി.പി.എം)
17-ഇടുക്കി-ഡീന്‍ കുര്യാക്കോസ് (കോണ്‍), ജോയ്‌സ് ജോര്‍ജ് (സി.പി.എം), സംഗീത വിശ്വനാഥന്‍ (ബി.ഡി.ജെ.എസ്)
18-കൊല്ലം-എന്‍.കെ.പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി) എം.മകേഷ് (സി.പി.എം), കൃഷ്ണ കുമാര്‍ (ബി.ജെ.പി)
19-ആറ്റിങ്ങല്‍-വി.ജോയി (സി.പി.എം), അടൂര്‍ പ്രകാശ് (കോണ്‍), വി.മുരളീധരന്‍ (ബി.ജെ.പി)
20-തിരുവനന്തപുരം -ശശി തരൂര്‍ (കോണ്‍), പന്ന്യന്‍ രവീന്ദ്രന്‍ (സി.പി.ഐ), രാജീവ് ചന്ദ്രശേഖരന്‍(ബി.ജെ.പി)

തയ്യാറാക്കിയത് ദി ന്യൂ പേജ് പൊളിറ്റിക്കല്‍ ഡെസ്‌ക്

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ രണ്ടാമത് ശ്രീമദ് ഭാഗവത നവാഹയജ്‌ഞം ഏപ്രിൽ 28 മുതൽ മെയ്‌ 7 വരെ

Next Story

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധം- ജില്ലാ കലക്ടര്‍

Latest from Main News

സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉടൻ പുന:സ്ഥാപിക്കണം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

കോഴിക്കോട്: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും, മുൻകാല പെൻഷൻകാർക്ക് പ്രയോജനകരമല്ലാത്ത കേന്ദ്ര സർക്കാരിൻറെ ഫിനാൻസ് ബിൽ 2025 പിൻവലിക്കണമെന്നും

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ  പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർധനനെയും  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദ്വാരപാലക ശില്പത്തിൽ

‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കി നിർമ്മിക്കുന്ന ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി ജോസഫ് നൽകിയ ഹർജി

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം നാളെ

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക് സിബിഷൻ ഗ്രൗണ്ടിൽ നാളെ (20ന്)