തിരുവനന്തപുരം ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിക്കെതിരെ കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

 

തിരുവനന്തപുരം ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിക്കെതിരെ കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം. സ്ത്രീ എന്ന നിലയിൽ തന്നെ യാത്രയ്ക്കാരുടെ മുന്നിൽ വെച്ച് പ്രതി അവഹേളിച്ചെന്നും പ്രതി തല്ലാൻ വന്നപ്പോൾ യാത്രക്കാർ പിടിച്ച് മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര പ്രതികരിച്ചു. എന്നാല്‍, നിസാര സംഭവം മാത്രമാണെന്നാണ് റെയിൽവേ പൊലീസിന്റെ ന്യായീകരണം. സംഭവം മാധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുന്നുവെന്നാണ് റെയിൽവേ പൊലീസ് വാദം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട  ചെന്നൈ മെയില്‍ കൊല്ലം സ്റ്റേഷന് എത്താറായപ്പോഴായിരുന്നു സംഭവം.

വനിതകളുടെ ബെര്‍ത്തില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആലുവ സ്വദേശി റോജി ചന്ദ്രനാണ് ടിടിഇ രജിനി ഇന്ദിരയെ യാത്രക്കാരുടെ മുന്നില്‍ വെച്ച് അവഹേളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കാൻ ശ്രമിക്കുയും ചെയ ചെയ്തു.  തല്ലാന് ശ്രമിച്ചപ്പോള്‍ മറ്റ് യാത്രക്കാര്‍ പിടിച്ചു മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര പറഞ്ഞു. ‍കൊല്ലത്ത് ട്രെയിൻ എത്തിയപ്പോള്‍ റെയില്‍വേ സംരക്ഷണ സേനയും റെയില്‍വേ പൊലീസും വളരെ ലാഘവത്തോടെയാണ് പെരുമാറിയതെന്നും പ്രതിക്കെതിരെ തുടക്കത്തില്‍ ഒരു നടപടിയും എടുക്കാതെ ട്രെയിനില്‍നിന്ന് ഇറങ്ങിപ്പോകുകയാണ് പൊലീസുകാര്‍ ചെയ്തതെന്നും രജനി ഇന്ദിര പ്രതികരിച്ചു. തങ്ങള്‍ക്ക് പ്ലാറ്റ്ഫോം ഡ്യൂട്ടി മാത്രമേ ഉള്ളൂ എന്നായിരുന്നു ന്യായീകരണം.

കായംകുളം എത്തുമ്പോഴേക്കും നടപടി എടുത്തില്ലെങ്കിൽ ട്രെയിൻ പിടിച്ചു നിർത്തുമെന്നും രജനി കോമർഷ്യൽ വിഭാഗത്തിൽ വിളിച്ച് മുന്നറിയിപ്പ് നല്‍കിയതിനെ തുടർന്നാണ് കായംകുളത്ത് വെച്ച് റോജി ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍ക്കെതിരെ ജോലി തടസ്സപ്പെടുത്തിയെന്ന് കുറ്റം മാത്രമേ റെയില്‍വേ പൊലീസ് ചുമത്തിയിട്ടുള്ളൂ. സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറിയിട്ടും തല്ലാന്‍ ശ്രമിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. ഇത് നിസ്സാര സംഭവം മാത്രമെന്നാണ് റെയില്‍വേ പൊലീസിന്‍റെ ന്യായീകരണം.

Leave a Reply

Your email address will not be published.

Previous Story

കക്കയത്ത് കാട്ട് തീ; കൃഷിയിടം കത്തി നശിച്ചു

Next Story

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Latest from Main News

സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു. 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരത്തിന്

ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.

ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക് ഇന്നും ജാമ്യമില്ല

ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയും സബ്‌സിഡി ഇല്ലാതെ 309 രൂപയുമാണ് വില.