ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയർപ്പും കാരണം പലതരത്തിലുള്ള ത്വക്ക് രോഗങ്ങളും ഒപ്പം പിടിമുറുക്കിയിട്ടുണ്ട്. സൂര്യാഘാതമാണ് അതിൽ പ്രധാനം. ചൂട് എത്ര കഠിനമാണെങ്കിലും ആവശ്യങ്ങൾക്ക് പുറത്തിറങ്ങാതെ കഴിയില്ലല്ലോ. വെയിൽ അധിക നേരം കൊണ്ടാൽ സൂര്യാഘതമേൽക്കാം. ചർമത്തിൽ ചുവന്ന് പൊള്ളലേറ്റതിന് സമാനമാണിത്. പുകച്ചിലും നീറ്റലും അനുഭവപ്പെടാം. ഉയർന്ന തോതിൽ സൂര്യാഘാതമേൽക്കുന്നത് ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം.
വെയിലില്‍ നിന്നും സംരക്ഷണം
- ശരീരം മുഴുവനും മറയുന്ന തരത്തില്‍ അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഈ സമയം തെരഞ്ഞെടുത്താന്‍ ശ്രദ്ധിക്കണം. കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.
- പകല്‍ 10 മുതല്‍ മൂന്ന് മണി വരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും കുട, തൊപ്പി, സ്‌കാര്‍ഫ്, സണ്‍സ്‌ക്രീം എന്നിവ കരുതണം.
- വെയിലത്ത് പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുന്‍പ് സൂര്യപ്രകാശം തട്ടാന്‍ സാധ്യതയുള്ള എല്ലാ ശരീരഭാഗത്തും സണ്‍സ്‌ക്രീം പുരട്ടണം. കടുത്ത സണ്‍ബേണ്‍ ഉണ്ടാകുന്നതില്‍ നിന്നും സണ്‍സ്‌ക്രീമിന്റെ ഉപയോഗം ഒരുപരിധി വരെ ഗുണം ചെയ്യും.
- മൂന്ന് മുതല്‍ നാല് മണിക്കൂര്‍ ഇടവിട്ട് മുശം കഴുകിയ ശേഷം സണ്‍സ്‌ക്രീം വീണ്ടും പുരട്ടാം.
മറ്റൊന്ന് വിയർപ്പ് ആണ്. വിയർപ്പ് കാരണം ശരീരത്തിൽ ചൂടുകുരുവും ഫംഗൽ ഇൻഫെക്ഷനും ഉണ്ടാവാൻ സാധ്യതയുണ്ട്. ചുവന്ന നിറത്തില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കള്‍ കാരണം വലിയ രീതിയില്‍ ചൊറിച്ചിലും നീറ്റലും അസ്വസ്ഥതകളും ഉണ്ടാകാം. കൂടാതെ ചൂടുകുരു കാരണം ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കുന്നത് ഒരു പരിധിവരെ ചൂടുകുരുവിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
ശരീരത്തിന്റെ മടക്കുകളിൽ കൂടുതൽ നേരം വിയർപ്പ് തങ്ങിയിരിക്കുമ്പോൾ അത് ഫംഗല്‍ ഇന്‍ഫെക്ഷന് കാരണമാകും. കക്ഷം, കാലിന്റെ തുടയിലെ ഇടുക്ക്, സ്ത്രീകളുടെ മാറിനു താഴെ, വണ്ണമുള്ളവരുടെ വയറിന്റെ മടക്കുകളിൽ, കാലിൽ ഒക്കെയാണ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായുള്ളത്. ചിക്കന്‍ പോക്‌സിന് സ്വയം ചികിത്സ പാടില്ല; 72 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ എടുത്താല്‍ പ്രതിരോധിക്കാം’
അത് ചുവപ്പു നിറത്തിലോ വെളുത്ത പാടപോലെയോ ഒക്കെ കെട്ടിയിരിക്കാൻ സാധ്യതയുണ്ട്. മുതിർന്നവരിലാണ് ഇത് കൂടുതലായും കാണാറുള്ളത്. അണുബാധ തടയാനായി പല പ്രാവശ്യം കുളിക്കുകയും ശരീരം നനവില്ലാതെ ഡ്രൈ ആക്കി വയ്ക്കുക എന്നുള്ളതുമാണ് പ്രധാനം.