വടകര ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ തലശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി. പരിമാഡം ദുർഗാക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പരിമടം അങ്ങാടിയിൽ ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പർ പി സത്യപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത സ്ഥലമായ മാഹിയിൽ ഒന്നിച്ചു നിന്ന് എൻഡിഎ സ്ഥാനാർത്ഥിയെ എതിർത്തവർ കേരളത്തിൽ പരസ്പരം മത്സരിച്ച് വോട്ടർമാരെ കബളിപ്പിക്കുകയാണെന്ന്അദ്ദേഹം ചൂണ്ടിക്കാട്ടി.
തലശ്ശേരിയോട് അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ പോലും കോൺഗ്രസും സിപിഎമ്മും ഒന്നിച്ചാണ് മത്സരിച്ചത്. വ്യക്തമായ നയമോ കാര്യപരിപാടിയോ ഇല്ലാതെയാണ് ഇടതു വലതും മുന്നണികൾതിരഞ്ഞെടുപ്പിനെ നേരിടുന്നത്.അദ്ദേഹം ചൂണ്ടിക്കാട്ടി.തുടർന്ന് തുടർന്ന് ന്യൂ മാഹി മാങ്ങോട്ട് മത്തി പറമ്പ് മേക്കുന്ന് കതിരൂർ ചിറക്കര മാടപ്പീടിക തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം മത്തോടിയിൽ രാത്രി വൈകി പരിപാടി സമാപിച്ചു.
ധീര ബലിദാനികളുടെ മണ്ണായ തലശ്ശേരിയിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കനത്ത ചൂടിനെ പോലും അവഗണിച്ചാണ് നിരവധി പേർ പരിപാടിക്കെത്തിയത്. വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരണ വേദിയിലേക്ക് സ്വീകരിക്കുന്നത്. സ്ഥാനാർത്ഥിയോടൊപ്പം ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്. ബിഡിജെ സ് സംസ്ഥാന സെക്രട്ടറി ഈ മനീഷ് കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാളിയത്ത്. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബുപു തം പാറ അഡ്വക്കറ്റ് വി സത്യൻ എംപി രാജൻ ഓ സന്തോഷ്. കെ അനീഷ് കുമാർ. ബിജു.സിപി സംഗീത കെ പി സഞ്ജീവ് കുമാർ എ സജീവൻ മനോജ് പൊയിലൂർ രാജേഷ് കൊച്ചിയങ്ങാടി എന്നിവർ ഉണ്ടായിരുന്നു