ജനം ആര്‍ത്തിരമ്പി,കൊയിലാണ്ടിയെ ഇളക്കി മറിച്ച് യൂത്ത് വിത്ത് ഷാഫി

കൊയിലാണ്ടി: കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. യൂത്ത് വിത്ത് ഷാഫി എന്ന പേരില്‍ സംഘടിപ്പിച്ച യുവജന റാലിയില്‍ ആയിരകണക്കിന് യുവാക്കളും യൂ.ഡി.എഫ് പ്രവര്‍ത്തകരമാണ് അണി നിരന്നത്.യൂത്ത് കോണ്‍ഗ്രസ്,മുസ്ലിം യൂത്ത് ലിഗ്,ആര്‍.എം.പിയുടെ യുവജന സംഘടനാ പ്രവര്‍ത്തകരും റാലിയില്‍ അണി നിരന്നു.

ചൊവ്വാഴ്ച വൈകീട്ട് കൊയിലാണ്ടി ടൗണിന്റെ തെക്ക് ഭാഗത്ത് അരങ്ങാടത്ത് നിന്നാണ് റാലി ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയ നേതാക്കള്‍ ഷാഫിയുടെ കൂടെയുണ്ടായിരുന്നു. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി പി.വേണുവും റാലിയില്‍ അണിനിരന്നു.


നൂറ് കണക്കിന് വനിതകള്‍ റാലിയില്‍ പങ്കെടുത്തു. കൊയിലാണ്ടിയിലെ യൂ.ഡി.എഫ് നേതാക്കളായ മഠത്തില്‍ അബ്ദുറഹിമാന്‍,മഠത്തില്‍ നാണു,സി.വി.ബാലകൃഷ്ണന്‍,വി.പി.ഭാസ്‌ക്കരന്‍,മുരളി തോറോത്ത്,കെ.പി.വിനോദ് കുമാര്‍,രാജേഷ് കീഴരിയൂര്‍,പി.വി.വേണുഗോപാല്‍,അരുണ്‍ മണമല്‍,സി.പി.ഭാസ്‌ക്കരന്‍,അഡ്വ.പി.ടി.ഉമേന്ദ്രന്‍,വി.പി.ഇബ്രാഹുംകുട്ടി,പി.പി.ഫാസില്‍,ശ്രീജാറാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.