പൂക്കാട് കലാലയത്തിൽ ആറ് ദിവസമായി നടന്നു വന്ന കുട്ടികളുടെ മഹോത്സവം കളി ആട്ടം സമാപിച്ചു

പൂക്കാട് കലാലയത്തിൽ ആറ് ദിവസമായി നടന്നു വന്ന കുട്ടികളുടെ മഹോത്സവം കളി ആട്ടം സമാപിച്ചു. വളരെ ചെറിയ കുട്ടികൾക്കായി മൂന്ന് ദിവസത്തെ കുട്ടികളി ആട്ടം ഇതോടൊന്നിച്ച് നടന്നു. ഒരു ദിവസം കുട്ടികൾ ആറു കേന്ദ്രങ്ങളിൽ ഒരുക്കിയ കളിപ്പന്തലിൽ കളി ആട്ടം ഒരുക്കി. കണ്ണങ്കടവ് ജി.എൽ. പി.സ്കൂൾ, ചേമഞ്ചേരി യു.പി സ്കൂൾ, ഗവ.യു.പി സ്കൂൾ വേളൂർ, പൊയിൽ ക്കാവ് യു.പി. സ്കൂൾ, വിദ്യാതരംഗിണി എൽ.പി സ്കൂൾ, ചേമഞ്ചേരി കൊളക്കാട് യു.പി.സ്കൂൾ എന്നിവിടങ്ങളിലാണ് കളിപ്പന്തൽ ഒരുക്കിയത്. അഞ്ചുദിവസങ്ങളിലായി പത്ത് നാടകങ്ങൾ നാടകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

 

കലാലയം പ്രസിഡണ്ടിന്റെ അധ്യഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കെ ടി രാധാകൃഷ്ണൻ കുട്ടികൾക്ക് ഉപഹാരം നൽകി. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി കേമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അബൂബക്കർ കാപ്പാട് കളി ആട്ടം സപ്ലിമെന്റ് പ്രകാശനം ചെയ്തു. യോഗത്തിന് കാശി പൂക്കാട് സ്വാഗതവും ശശികുമാർ പാലക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കേന്ദ്രത്തിന്റെ നൈപുണ്യ വികസന പരിശീലന പദ്ധതിയിൽ ലാബ് ടെക്നിഷ്യന്‍ കോഴ്‌സ്

Next Story

ഇരട്ടവോട്ടുകള്‍ നിരീക്ഷിക്കാന്‍ എ എസ് ഡി മോണിറ്റര്‍ ആപ്പ്; കള്ളവോട്ടുകള്‍ തടയാന്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

Latest from Uncategorized

മൂരാട്, പയ്യോളി ഗേറ്റുകളിൽ മേൽപ്പാലം നിർമിക്കണമെന്ന് പെൻഷനേഴ്സ് യൂണിയൻ

ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുന്നതിനാൽ ദേശീയപാതയിൽ നിരന്തരം ഉണ്ടാവുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ നാഷണൽ ഹൈവേയോട്

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

കൊയിലാണ്ടി ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,

കൊയിലാണ്ടി നടേരി മാതോന മീത്തൽ താമസിക്കും കണിയാണ്ടി രാജീവൻ അന്തരിച്ചു

കൊയിലാണ്ടി: നടേരി മാതോന മീത്തൽ താമസിക്കും കണിയാണ്ടി രാജീവൻ (63) അന്തരിച്ചു. പരേതരായ കണിയാണ്ടി ചന്തുവിൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശോഭ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30