പൂക്കാട് കലാലയം സ്ഥാപകാംഗവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു

പൂക്കാട് കലാലയം സ്ഥാപകാംഗവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു. തിങ്കളാഴ്ച രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സംഗീതജ്ഞൻ സത്യൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം ഡോ. എം.ആർ രാഘവവാരിയർ ഉദ്ഘാടനം ചെയ്തു. യു.കെ.രാഘവൻ അനുസ്മരണ ഭാഷണം നടത്തി. ഗോപിനാഥ് കോഴിക്കോടിന് ഭാഗവതർ സ്മാരകപുരസ്ക്കാരം നൽകി. എം.എം സചീന്ദ്രൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. ശിവദാസ് ചേമഞ്ചേരി പൊന്നാട ചാർത്തി. കെ. ശ്രീനിവാസൻ പ്രശസ്തിപത്ര സമർപ്പണവും അശോകൻ കോട്ട് അവാർഡ് തുകയും കൈമാറി. ശിവദാസ് വാഴയിൽ അധ്യക്ഷനായി.സിനിമ സീരിയൽ പ്രവർത്തകൻ ചന്തു ബാബുരാജ്, സുനിൽ തിരുവങ്ങൂർ , എം . പ്രസാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.