കേര കര്‍ഷകര്‍ക്ക് ആശ്വാസമായി പച്ച തേങ്ങ വില ഉയരുന്നു. ഒരു കിലോ പച്ച തേങ്ങയ്ക്ക് 32.50 രൂപയാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ച മുമ്പ് 33 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അത് 28 രൂപ വരെയായി താഴ്ന്നു. ഇപ്പോള്‍ വീണ്ടും 32 രൂപയില്‍ എത്തിയിരിക്കുകയാണ്.
വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന നാളികേര കർഷകന് തേങ്ങവില കര കയറുന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. വേനല്‍ക്കാലത്ത് നാളീകേര ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി പറയുന്നത്.
കൊട്ടടയ്ക്ക വിലയും ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 325-330 നിലവാരത്തിലാണ് കൊട്ടടയ്ക്ക് മലഞ്ചരക്ക് വ്യാപാരികള്‍ എടുക്കുന്നത്. കഴിഞ്ഞ തവണ 385 രൂപ വരെ കൊട്ടടയ്ക്ക് വില ഉയര്‍ന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് 450 രൂപയില്‍ കൂടുതല്‍ വില കൊട്ടടയ്ക്കയ്ക്ക് ലഭിച്ചിരുന്നു.