വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് ധനസഹായ വിതരണം

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി പ്രകാരമുളള ആശ്വാസ് ധനസഹായ വിതരണം ഏപ്രില്‍ 30ന് വൈകീട്ട് നാല് മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നിര്‍വ്വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയാവും. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ പങ്കെടുക്കും. പത്ത് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് വിതരണം ചെയ്യുകയെന്ന് ഭാരവാഹികളായ മണിയോത്ത്മൂസ,കെ.ടി.വിനോദന്‍, ഇ.കെ.സുകുമാരന്‍,കെ.എം.രാജീവന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.