തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഏപ്രിൽ 20 വരെ കോഴിക്കോട് ജില്ലയിൽ നീക്കം ചെയ്തത് അനധികൃതമായി സ്ഥാപിച്ച 135548 ബാനറുകളും കൊടിതോരണങ്ങളും ചുവരെഴുത്തുകളും. പൊതുസ്ഥലങ്ങളിൽ നിന്ന് 131476 ഉം സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് 4072 ഉം പോസ്റ്ററുകളും ചുവരെഴുത്തുകളും
മറ്റുമാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, ഫ്ലയിങ്ങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് എന്നിവ ചേർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്തത്. അനധികൃത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് സംബന്ധിച്ച് സി-വിജിൽ ആപ്പിലൂടെ 21572 പരാതികൾ ലഭിച്ചു. ഇതിൽ 21487 എണ്ണം തീർപ്പാക്കി. 21179 പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഹരിച്ചു.








