കേ​ന്ദ്രീ​കൃ​ത കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കാ​ൻ വ​ട​ക​ര ഡി​വൈ.​എ​സ്.​പി വി​ളി​ച്ചു​ചേ​ർ​ത്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ തീരുമാനം

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന 24ന് ​കേ​ന്ദ്രീ​കൃ​ത കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കാ​ൻ വ​ട​ക​ര ഡി​വൈ.​എ​സ്.​പി വി​ളി​ച്ചു​ചേ​ർ​ത്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വ​ട​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ല്യാ​പ്പ​ള്ളി ടൗ​ണി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് യാ​തൊ​രു കൊ​ട്ടി​ക്ക​ലാ​ശ​വും ന​ട​ത്തി​ല്ല.

വ​ട​ക​ര മു​നി​സി​പ്പ​ൽ പ​രി​ധി, ആ​യ​ഞ്ചേ​രി, തി​രു​വ​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും പ്ര​ത്യേ​കം സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ യോ​ഗം ന​ട​ത്താ​ൻ പാ​ടു​ള്ളൂ. പ്ര​ക​ട​ന​ങ്ങ​ൾ, ഓ​പ​ൺ വാ​ഹ​ന​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം, ഡി.​ജെ വാ​ദ്യ​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. 24ന് ​വൈ​കീ​ട്ട് നാ​ലി​നു​ശേ​ഷം സ്ഥാ​നാ​ർ​ഥി വാ​ഹ​നം, ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച് അ​നു​വ​ദി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ കോ​ർ​ണ​ർ മീ​റ്റി​ങ് ന​ട​ത്താ​വു​ന്ന​താ​ണ്.

നാ​ലി​നു​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. മു​ന്ന​ണി​ക​ളു​ടെ പ​ഞ്ചാ​യ​ത്തു​ത​ല യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട തീ​രു​മാ​ന​ങ്ങ​ൾ അ​റി​യി​ക്കും. മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​റു​ന്തോ​ടി​യി​ൽ യാ​തൊ​രു​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​യും അ​നു​വ​ദി​ക്കി​ല്ല.

ഡി​വൈ.​എ​സ്.​പി കെ. ​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ​ട​ക​ര സി.​ഐ ടി.​പി. സു​മേ​ഷ്, എ​സ്.​ഐ​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, ധ​ന്യാ കൃ​ഷ്ണ​ൻ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​പി. ഗോ​പാ​ല​ൻ, ടി.​പി. ബി​നീ​ഷ് (സി.​പി.​എം), സ​തീ​ശ​ൻ കു​രി​യാ​ടി, സി.​പി. വി​ശ്വ​നാ​ഥ​ൻ (കോ​ൺ​ഗ്ര​സ്), കെ.​സി. മു​ജീ​ബ് റ​ഹ്‌​മാ​ൻ, എം. ​ഫൈ​സ​ൽ (മു​സ്‍ലിം ലീ​ഗ്), പി.​പി. വ്യാ​സ​ൻ, ടി.​വി. ഭ​ര​ത​ൻ (ബി.​ജെ.​പി) എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published.

Previous Story

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

Next Story

മോഡിയുടെ നേതൃത്വത്തില്‍ രാജ്യം വികസിച്ചുവെന്ന പ്രചരണം പച്ചക്കളളം-എം.വി.ശ്രേയാംസ്‌കുമാര്‍ എല്‍.ഡി.എഫ് കൊയിലാണ്ടി മണ്ഡലം തിരഞ്ഞെടുപ്പ് റാലിയില്‍ ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി

പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവന്‍ എംപിയുടെ ഏകദിന ഉപവാസ സമരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ

ഉലകം ചുറ്റും മോദി മണിപ്പൂരിലെത്തിയില്ല – എം.കെ. ഭാസ്കരൻ

മേപ്പയ്യൂർ : ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം