സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താം തരം,ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കൊയിലാണ്ടി: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താം തരം,ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 30 വരെ 50 രൂപ ഫൈനോടു കൂടി അപേക്ഷിക്കാം. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസ് ജയിച്ചവര്‍ക്ക് പത്താം തരം തുല്യതാ കോഴ്സില്‍ ചേരാം.

ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഷയത്തിലാണ് ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍. 22 വയ്സ് പൂര്‍ത്തിയായ പത്താം തരം ജയിച്ചവര്‍ക്ക് പ്ലസ് വണ്‍ തുല്യതാ കോഴ്സില്‍ ചേരാം. ഭിന്ന ശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി കോഴ്സില്‍ ചേരാം. വിവരങ്ങള്‍ക്ക് 9846491389,9846509198

Leave a Reply

Your email address will not be published.